മലയാള ചലച്ചിത്ര ലോകത്തിലൂടെ എത്തി തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പകരം വെയ്ക്കാനില്ലാതെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ഉര്‍വശി. മലയാളികളുടെ പ്രിയ നടിയ്ക്ക് ആരാധകര്‍ ഏറെയാണ്. തന്റേതായ അഭിനയ ശൈലി കൊണ്ട് നിരവധി ആരാധകരെ സൃഷ്ടിക്കുവാന്‍ താരത്തിനായിട്ടുണ്ട്. സൂര്യ നായകനായ സുരറൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് താരം കൈയടി നേടിയിരുന്നു. ഏറെ കാലത്തിന് ശേഷം ഉര്‍വശിയുടെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ചിത്രത്തിലേത്. തുടര്‍ന്ന് പല അഭിമുഖങ്ങളിലൂടെയും താരം ഓര്‍മ്മകളും വിശേഷങ്ങളും എല്ലാം പങ്കു വെച്ചിരുന്നു. ഇപ്പോഴിതാ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അന്തരിച്ച നടനും സംവിധായകനുമായ വേണു നാഗവള്ളിയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ച് സംസാരിക്കുകയാണ് നടി. ബാല്യകാലം മുതല്‍ അടുത്ത് അറിയാവുന്ന വേണു നാഗവള്ളിയെന്നും അദ്ദേഹത്തിന്റെ സിനിമകളിലെല്ലാം താന്‍ നായികയായതിന് പിന്നിലെ കാര്യവും ഉര്‍വശി വ്യക്തമാക്കുന്നുണ്ട്. ‘എന്റെ എല്ലാമായിരുന്നു വേണു അങ്കിള്‍. എന്റെ ചെറിയ പ്രായം തൊട്ടേ അങ്കിളിനെ അറിയാം. കുടുംബത്തോടും വലിയ അടുപ്പമുള്ള ആളായിരുന്നുവെന്നും ഉര്‍വശി പറയുന്നു.
അമ്മയ്ക്കൊപ്പം ആകാശവാണിയില്‍ വര്‍ക്ക് ചെയ്യുന്ന സമയത്ത് അങ്കിള്‍ ഇടയ്ക്കൊക്കെ വീട്ടില്‍ വരുമായിരുന്നു. ഒരു ചേതക് സ്കൂട്ടറില്‍ സുന്ദരനായ വേണു അങ്കിള്‍ വീട്ടില്‍ വന്നിറങ്ങും. എന്നെയും കല്‍പ്പന ചേച്ചിയേയും സ്കൂട്ടറിന് പിന്നില്‍ ഇരുത്തി ഒന്ന് ചുറ്റിയടിച്ചിട്ടെ വേണു അങ്കിള്‍ തിരികെ പോകാറുള്ളു. അന്ന് മുതലുള്ള അടുപ്പമാണ് വേണു അങ്കിളിനോടുള്ളത്. പിന്നീട് ഞാന്‍ സിനിമയില്‍ വന്ന ശേഷം വേണു അങ്കിളിന്റെ മിക്ക സിനിമയിലും നായിക ഞാനായിരുന്നു. ചുരുക്കം ചില സിനിമകളില്‍ മാത്രമേ എനിക്ക് അഭിനയിക്കാന്‍ കഴിയാതെ വന്നിട്ടുള്ളു എന്നും ഉര്‍വശി പറയുന്നു. താന്‍ മറ്റൊരു സിനിമയ്ക്ക് ഡേറ്റ് കൊടുത്തെന്ന് അറിഞ്ഞാല്‍ അദ്ദേഹം പിണങ്ങുമായിരുന്നു. സിനിമയില്‍ എത്ര കോടി രൂപ കൊടുത്താലും വിലയ്ക്ക് വാങ്ങാന്‍ കഴിയാത്ത ഒരു പ്രതിഭയായിരുന്നു വേണു നാഗവള്ളി. കോടി കണക്കിന് പൈസ കൊണ്ടു വച്ചിട്ടു ഒരു സിനിമ ചെയ്യണമെന്നു പറഞ്ഞാല്‍ ഞാന്‍ ഒന്ന് ആലോചിക്കട്ടെ ആദ്യം നിങ്ങള്‍ ഈ പൈസ എടുത്തോണ്ട് പൊയ്ക്കോളൂ എന്ന് പറയുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റെത്.സിനിമയില്‍ അങ്ങനെയുള്ളവര്‍ വിരളമാണെന്നും ഉര്‍വശി വ്യക്തമാക്കി.
തൊണ്ണൂറുകളിലെ സൂപ്പര്‍ നായികയായി തിളങ്ങിയ ഉര്‍വശി മറ്റ്് നടിമാരില്‍ നിന്നെല്ലാം വ്യത്യസ്തയായിരുന്നു. ടൈപ്പ് കാസ്റ്റില്‍ ഒതുങ്ങി നില്‍ക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ നടി ധൈര്യപൂര്‍വ്വം മുന്നോട്ട് വരുകയായിരുന്നു. നായികയായി തിളങ്ങി നില്ക്കുമ്പോള് തന്നെയാണ് അല്പം നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങള്‍ നടി ഏറ്റെടുത്ത് സ്ക്രീനില്‍ കയ്യടി വാങ്ങിയത്. ഈ വര്‍ഷം ഉര്‍വശിയുടേതായി പുറത്തിറങ്ങിയ നാലില്‍ മൂന്ന് ചിത്രങ്ങളും തമിഴ് ചിത്രങ്ങളായിരുന്നു. അനൂപ് സത്യന് സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ മാത്രമാണ് ഈ വര്‍ഷം ഉര്‍വശി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ മലയാളത്തില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള കാരണവും ഉര്‍വശി പറഞ്ഞിരുന്നു. തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്ക്കാന് പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ എന്നുമാണ് ഉര്‍വശി പറഞ്ഞിരുന്നത്.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...