
Malayalam
‘ഉള്ളകാര്യം തുറന്ന് പറയാനുള്ള മര്യാദ കാണിക്കണം’; ചക്കപ്പഴത്തിലെ ശിവയോട് ആരാധകര്‍
‘ഉള്ളകാര്യം തുറന്ന് പറയാനുള്ള മര്യാദ കാണിക്കണം’; ചക്കപ്പഴത്തിലെ ശിവയോട് ആരാധകര്‍

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പരമ്പരകളില്‍ ഒന്നാണ് ചക്കപ്പഴം. സ്വതസിദ്ധമായ അവതരണ ശൈലി കൊണ്ടും നര്‍മ്മം കൊണ്ടും തന്നെയാണ് വളരെ പെട്ടെന്ന് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ സ്വീകരണമുറിയില്‍ സ്ഥാനം നേടാന്‍ ചക്കപ്പഴത്തിനായത്. എന്നാല്‍ പരമ്പരയില്‍ ശിവന് എന്ന കഥാപാത്രമായി എത്തി ഏറെ കൈയ്യടി വാങ്ങിയ നടന് അര്ജുന് സോമശേഖരന്റെ പിന്മാറ്റം ആരാധകരെ ഏറെ നിരാശയിലാക്കി. തന്റെ അവതരണശൈലി കൊണ്ടും നര്‍മ്മം കൊണ്ടും നടന് നിരവധി ആരാധകരെ സമ്പാദിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ അര്‍ജുനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൈബര്‍ ലോകം.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് താന്‍ പിന്മാറുന്ന വിവരത്തെ കുറിച്ച് അര്ജുന് വിശദീകരണം നല്‍കിയത്. പിന്നാലെ നിരവധി മീഡിയകളിലും അര്‍ജുന്റെ വിശദീകരണവും എത്തി. ഇപ്പോള്‍ വീണ്ടും അര്‍ജുന്റെ പിന്മാറ്റം തന്നെയാണ് വൈറല്‍ ആയി മാറുന്നത്. ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും കാരണം പറയാനുദ്ദേശിക്കുന്നില്ലെന്നുമാണ് അര്ജുന് കുറിച്ചത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്. ഈ പോസ്റ്റ് കണ്ടതോടെ ആരാധകരും അമ്പരപ്പിലായിരുന്നു. ശിവനെ ഞങ്ങള്‍ക്ക് മിസ്സ് ചെയ്യുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
പേഴ്സണല്‍ ലൈഫിലെ തിരക്കുകള്‍ കൊണ്ടാണ് പിന്മാറ്റം എന്ന് ഒരു അഭിമുഖത്തിനിടയിലും താരം വ്യക്തമാക്കി. നൃത്തവിദ്യാലയത്തില്‍ 200 വിദ്യാര്‍ഥികള്‍ ഉണ്ട്, അവരോട് ക്ലാസ് പിരിച്ചു വിടുന്നു എന്ന് അവരോട് എങ്ങനെ പറയും. നൃത്തത്തില്‍ കോംപ്രമൈസ് ചെയ്ത് മുന്നോട്ടു പോകേണ്ടതില്ല എന്നാണ് തീരുമാനിച്ചത്. സൗഭാഗ്യയ്ക്ക് ഒറ്റയ്ക്ക് ക്ലാസുകള്‍ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല എന്നും നല്ല ഓഫറുകള്‍ വന്നാല്‍ അഭിനയരംഗത്തേക്ക് ഇനിയും എത്തും എന്നും അര്ജുന് പിന്മാറ്റത്തെ കുറിച്ച് വ്യക്തമാക്കി. ചക്കപ്പഴം… ഉണ്ടായതിന് ശേഷം അല്ലല്ലോ ചേട്ടന് ഈ പറഞ്ഞ തിരക്കൊക്കെ വന്നത്… എല്ലാം അറിഞ്ഞിട്ട് തന്നെ അല്ലെ ഇതിലേക്ക് വന്നത്… എന്നിട്ട് പകുതി വെച്ച് നിര്‍ത്തി എന്നൊക്കെ പറഞ്ഞാല്‍ അതൊരു തരം മോശം പ്രവണത അല്ലെ… ഇനി റീസണ്‍ അതല്ലങ്കില്‍ ഉള്ള കാര്യം തുറന്ന് പറയാന്‍ ഉള്ള മര്യാദ എങ്കിലും കാണിക്കണം എന്നും ചിലര്‍ അഭിപ്രായം പങ്ക് വയ്ക്കുന്നുണ്ട്. ആദ്യ ഒരു മാസം നിങ്ങളെ ഏവരും ഓര്‍ക്കും അത് കഴിഞ്ഞ് നിങ്ങളെ ഏവരും മറക്കും എന്നും ചക്കപ്പഴം ആരാധകര്‍ പറയുന്നുണ്ട്. ഒരു വീഡിയോ അഭിമുഖം വൈറല്‍ ആയതോടെയാണ് വിമര്‍ശനങ്ങളും ഉയര്‍ന്നത്.
ചക്കപ്പഴം സംവിധായകന് അല്‍പ്പം വ്യത്യസ്ത സ്വഭാവം ഉണ്ടെന്നേ ഉള്ളൂ. അയാള്‍ എല്ലാവരോടും നന്നായി പെരുമാറുന്ന ആളാണ്. ഇപ്പോഴും ഉപ്പും മുളകിലെയും എല്ലാവര്ക്കും അദ്ദേഹത്തിനെ വലിയ ഇഷ്ടമാണ്. സംവിധായകന് കാരണമല്ല, ഇത് ഇവളുടെ കൂടിയ പൊസെസീവ്നെസ്സ് കൊണ്ടാണ്. അല്ലെങ്കില്‍ സീ കേരളത്തില്‍ ഒരുമിച്ചു വരില്ലായിരുന്നു എന്ന് പറഞ്ഞു തുടങ്ങുന്ന ഒരു അഭിപ്രായം ആണ് വീണ്ടും അര്‍ജുന്റെ പിന്മാറ്റവുമായി ബന്ധപ്പെട്ടുകൊണ്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്, മാത്രമല്ല നടന് ബിപി (ഭാര്യയെ പേടി) ആണെന്നും ചിലര്‍ അഭിപ്രായങ്ങളുമായി എത്തിയിട്ടുണ്ട്. അച്ഛനും അമ്മയും മൂന്നുമക്കളും അവരുടെ കുടുംബവുമെല്ലാം ഒന്നിച്ച് കഴിയുന്ന ഒരു കൂട്ടുകുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ചക്കപ്പഴം പറയുന്നത്. എസ് പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അമല്‍ രാജീവ്, അര്ജുന് സോമശേഖര്‍, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങിയവരാണ് ഈ സീരിയലിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...