
Bollywood
അവിവാഹിതനായി തുടരുന്നതിന് കാരണം ആ സൂപ്പർ നായിക; തുറന്നടിച്ച് സല്മാന് ഖാന്
അവിവാഹിതനായി തുടരുന്നതിന് കാരണം ആ സൂപ്പർ നായിക; തുറന്നടിച്ച് സല്മാന് ഖാന്

നിരവധി പ്രണയ ഗോസിപ്പുകളില്‍ നിറഞ്ഞു നിന്ന സല്മാന് ഖാന് ഈ പ്രായത്തിലും അവിവാഹിതനായി തുടരുകയാണ്. താരത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പഴയൊരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നു. താന്‍ അവിവാഹിതനായി തുടരുന്നതിന് കാരണം ഒരു സൂപ്പര്‍നായികയാണെന്ന് പറയുകയാണ് വിഡിയോയില്‍ സല്മാന്. ബോളിവുഡ് താരസുന്ദരിയായ രേഖയാണ് സല്‍മാന്റെ മനം കവര്‍ന്നത്. ബിഗ് ബോസ് ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തന്റെ പ്രണയത്തെക്കുറിച്ച് താരം മനസു തുറന്നത്. കൗമാരക്കാലത്ത് രേഖ പ്രഭാത സവാരിക്കുപോകുന്നത് കാണാന്‍ താന്‍ 5.30 എഴുന്നേല്ക്കുമായിരുന്നു എന്നാണ് സല്മാന് പറഞ്ഞത്. ‘മുംബൈയിലെ ബാന്‍ഡ്സ്റ്റാന്‍ഡിലാണ് രേഖയും സല്‍മാനും താമസിച്ചിരുന്നത്. കൗമാര കാലത്ത് കൂട്ടുകാര്‍ക്കൊപ്പം പാര്‍ട്ടി കഴിഞ്ഞ് പാരപ്പറ്റില്‍ കിടന്നുറങ്ങിയിട്ട് രേഖ പ്രഭാതസവാരിക്ക് പോകുന്നതിന് കാണാന്‍ 5.30 എഴുന്നേല്ക്കും.
അതിന് ശേഷം രേഖ പഠിപ്പിക്കുന്നതുകൊണ്ട് മാത്രം താനും സുഹൃത്തുക്കളും യോഗയ്ക്ക് ചേര്‍ന്നുവെന്നും’ സല്മാന് കൂട്ടിച്ചേര്‍ത്തു. കുട്ടിക്കാലത്ത് മുതല്‍ സല്മാന് തന്നോട് താല്‍പ്പര്യമുണ്ടെന്നു രേഖയും പറഞ്ഞു. ‘ആറോ എഴോ വയസുമുതല്‍ പ്രഭാത സവാരിക്ക് പോകുന്ന തന്നെ സൈക്കിളില്‍ പിന്തുടരുമായിരുന്നു. എന്നോട് പ്രണയമാണെന്ന് അവന് തിരിച്ചറിഞ്ഞതുപോലുമുണ്ടാകില്ല.’- രേഖ വ്യക്തമാക്കി. ഇത് സത്യമാണെന്നാണ് സല്‍മാനും പറയുന്നത്. തിരിച്ചെത്തിയശേഷം വീട്ടിലെ എല്ലാവരോടും ഞാൻ വളര്‍ന്നതിന് ശേഷം തനിക്ക് ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് പറയുമായിരുന്നു. അതുകൊണ്ടാകാം ഞാന്‍ ഇപ്പോഴും വിവാഹം കഴിക്കാതെ ഇരിക്കുന്നതെന്നു ചിരിയോടെ സല്മാന് പറഞ്ഞു.
നടി നുസ്രാത് ഫരിയ വധശ്രമക്കേസിൽ അറസ്റ്റിൽ. ബംഗ്ലാദേശിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന...
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ സംവിധായകന് കടുത്തവിമർശനം. സംവിധായകൻ ഉത്തം മഹേശ്വരിയ്ക്കാണ് വിമർശനം ഏറ്റുവാങ്ങേണ്ടിവന്നത്. പിന്നാലെ ഖേദം...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...