
Malayalam
ബ്യൂട്ടിപാര്‍ലറുകളില്‍ പോകാറേയില്ല എല്ലാം സ്വയം ചെയ്യും; മുടി സംരക്ഷിക്കുന്നത് ഇങ്ങനെയെന്ന് അനുപമ
ബ്യൂട്ടിപാര്‍ലറുകളില്‍ പോകാറേയില്ല എല്ലാം സ്വയം ചെയ്യും; മുടി സംരക്ഷിക്കുന്നത് ഇങ്ങനെയെന്ന് അനുപമ

പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അനുപമ പരമേശ്വരന്. മറ്റ് ഭാഷാ ചിത്രങ്ങളിലേയ്ക്ക് ചേക്കേറിയെങ്കിലും മലയാളികള്‍ക്ക് അനുപമ ഇപ്പോഴും പ്രിയപ്പെട്ട മേരി തന്നെയാണ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ മുടി എങ്ങനെ സംരക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.
ചുരുണ്ട മുടി സംരക്ഷിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും, അതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നുമാണ് നടി പറയുന്നത്. കഴിഞ്ഞ ഡിസംബറിന് ശേഷം മുടിയില്‍ ചീപ്പുപയോഗിച്ചിട്ടില്ല. ചുരുണ്ടമുടി അങ്ങനെതന്നെ നിലനിര്‍ത്താനാണിതെന്നും അനുപമ പറയുന്നു.
അതുപോലെതന്നെ താന്‍ പൊതുവേ ബ്യൂട്ടി പാര്‍ലറില്‍ പോകാറില്ലെന്നും അനുപമ പറയുന്നു. വാക്സിങും, ത്രെഡിങുമൊക്കെ ചെയ്യുന്നത് സ്വന്തമായാണെന്നും നടി വ്യക്തമാക്കി. ‘ചുരുക്കം അവസരങ്ങളില്‍ മാത്രമാണ് പാര്‍ലറുകളില്‍ പോകേണ്ടി വന്നിട്ടുള്ളത്. പുരികങ്ങള്‍ ത്രെഡ് ചെയ്യുന്നത് കുറവാണ്. അവയെ വളരാന്‍ അനുവദിക്കും. എക്സ്ട്രാ വരുന്നവ പ്ലക് ചെയ്യാറാണ് പതിവ്’എന്നും അനുപമ പറഞ്ഞു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ഇന്നും മനസിൽ തങ്ങിനിൽക്കുന്ന ഒരുപാട്...
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...