
Malayalam
അവനെ കാലം കൊണ്ടുപോയി… എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്
അവനെ കാലം കൊണ്ടുപോയി… എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്
Published on

നടന് അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ അനുശോചനക്കുറിപ്പുമായി നടന് അലന്‍സിയര്‍.
‘സിനിമകളില്‍ കൂടെ അഭിനയിച്ച നടന് മാത്രമല്ല അവന്, സഹോദരബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. പിണങ്ങാനും ഇണങ്ങാനുമുള്ള സുഹൃത്തായിരുന്നു. അവനെ കാലം കൊണ്ടുപോയി. ഇത്ര പെട്ടെന്ന് നമ്മളെ വിട്ട് പോകുമെന്ന് കരുതിയില്ല. സങ്കടമുണ്ട്. എന്തൊരു കാലമാണ് ഇത്. എല്ലാവരും പോകും, പക്ഷെ ഒന്നും പറയാതെ ഇങ്ങനെ ഇറങ്ങി പോകുന്നത് വേദനയാണ്. അവന്റെ ഓര്‍മ്മകള്‍ എന്നുമുണ്ടാകും.’ അദ്ദേഹം കുറിച്ചു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, കമ്മട്ടിപ്പാടം, ആഭാസം, പരോള്‍, കിസ്മത്ത്, പാവാട, ഞാന്‍ സ്റ്റീവ് ലോപ്പസ് തുടങ്ങിയ 20 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരമാണ് അനില്‍ നെടുമങ്ങാടിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. കുളിക്കാനിറങ്ങുന്നതിനിടെ മലങ്കാര ജലാശയത്തിലെ കയത്തില്‍ മുങ്ങിപ്പോയ നടന് അനില്‍ നെടുമങ്ങാടിനെ ജീവനോടെയാണ് പുറത്തെടുത്തതെന്ന് സംഭവസമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പ് മരണം സംഭവിക്കുകയായിരുന്നുവെന്നും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...