News
കോവിഡ്; തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു
കോവിഡ്; തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു
Published on
തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കുഞ്ഞിരാമന്റെ കുപ്പായം, പൂഴിക്കടകന്‍ എന്നീ സിനിമകള്‍ക്ക് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. സിദ്ദീഖ് ചേന്ദമംഗല്ലൂര്‍ സംവിധാനം ചെയ്യുന്ന ‘ഗെറ്റുഗദര്‍’ എന്ന സിനിമയുടെ തിരക്കഥ പൂര്‍ത്തീകരിച്ച് 2021 ഏപ്രിലില്‍ ഷൂട്ടിങ് തുടങ്ങാനിരിക്കെയാണ് ഹരിപ്രസാദിന്റെ വിയോഗം.
ഡിസംബര്‍ 16ന് കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗം വന്നതോടെയാണ് ആരോഗ്യം മോശമായത്. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ ഹരിപ്രസാദിന്റെ ആരോഗ്യനില ഇന്നലെ രാത്രി മുതല്‍ അതീവ ഗുരുതരമായി തുടരുകയായിരുന്നു. ശവസംസ്കാരം വൈകീട്ട് കോവിഡ് മാനദണ്ഡ പ്രകാരം കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.
കോഴിക്കോട് ജില്ലയിലെ മടവൂര്‍ ആണ് സ്വദേശം. പിതാവ് പത്മനാഭന് നായര്‍, മാതാവ് സുഭദ്ര, സഹോദരന് കേണല്‍ ജയപ്രസാദ്. ഹരിപ്രസാദ് കൊളേരി അവിവാഹിതനാണ്.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....