Connect with us

നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്; ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ യാണ് പരിക്കേറ്റത്

News

നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്; ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ യാണ് പരിക്കേറ്റത്

നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്; ആക്ഷന്‍ സീന്‍ ചിത്രീകരണത്തിനിടെ യാണ് പരിക്കേറ്റത്

നടന്‍ ജോണ്‍ എബ്രഹാമിന് പരിക്ക്. ‘സത്യമേവ ജയതേ 2’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്ക് പറ്റിയത്. ചിത്രത്തിന്റെ ചേത് സിങ് ഫോര്‍ട്ടിന് സമീപം വച്ച് ചിത്രീകരിച്ച ആക്ഷന്‍ രംഗത്തിനിടെ വിരലുകള്‍ക്ക് പരിക്കേറ്റത്. ഉടന്‍ തന്നെ ജോണിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരലുകളുടെ എക്‌സറേ എടുത്ത ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിനായി രണ്ടു മാസത്തോളം ലക്‌നൗവില്‍ ആയിരുന്നു ജോണ്‍ എബ്രഹാം. റോഡ് മാര്‍ഗമാണ് ലക്‌നൗവില്‍ നിന്നും ബുധനാഴ്ച താരം വാരാണസിയിലേക്ക് എത്തിയത്.

നാല് ദിവസത്തെ ഷൂട്ടിംഗാണ് വാരാണസിയില്‍. ദിവ്യ ഖൊസ്ല കുമാര്‍, അന്നുപ് സോണി, ഹര്‍ഷ് ഛായ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളി താരം രാജീവ് പിള്ളയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വില്ലന്‍ കഥാപാത്രമായാണ് രാജീവ് പിള്ള വേഷമിടുന്നത്.

2018ല്‍ പുറത്തിറങ്ങിയ സത്യമേവ ജയതേ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. മിലാപ് സവേരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക

More in News

Trending