
Malayalam
വാനമ്പാടിയ്ക്ക് ശേഷം അവസരങ്ങള്‍ വന്നിരുന്നു എന്നാല്‍ ഇക്കാരണത്താല്‍ എല്ലാം പോയി, മനസ്സു തുറന്ന് സീമാ ജി നായര്‍
വാനമ്പാടിയ്ക്ക് ശേഷം അവസരങ്ങള്‍ വന്നിരുന്നു എന്നാല്‍ ഇക്കാരണത്താല്‍ എല്ലാം പോയി, മനസ്സു തുറന്ന് സീമാ ജി നായര്‍

ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സീമാ ജി നായര്‍. സീരിയലുകള്‍ തുടങ്ങിയ കാലം മുതല്‍ മലയാളികളുടെ സ്വീകരണമുറിയില്‍ നിറഞ്ഞു നിന്ന പേരു കൂടിയാണ് സീമയുടേത്. നിരവധി കഥാപാത്രങ്ങളിലൂടെ മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങി നിന്ന താരം കുറച്ചു നാളുകളായി അഭിനയ ലോകത്ത് നിന്നും വിട്ടു നില്‍ക്കുകയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന വാനമ്പാടി എന്ന സീരിയല്‍. ഇതിലെ ഭദ്ര എന്ന കഥാപാത്രത്തെ അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുവാന്‍ സീമയ്ക്ക് സാധിച്ചു. ഇതിനു ശേഷമാണ് താരം മിനിസ്ക്രീനില്‍ നിന്നും അപ്രത്യക്ഷം ആകുന്നത്. മിനി സ്ക്രീനില്‍ നിന്നും മാറിനില്‍ക്കുന്നതിനെ കുറിച്ചും മാറ്റിനിര്‍ത്തിയതിനെ കുറിച്ചും വ്യക്തമാക്കുകയാണ് താരം ഇപ്പോള്‍. ഒരു ഓണ്‍ലൈന്‍ മാഗസിനു നല്കിയ അഭിമുഖത്തിലൂടെയായിരുന്നു സീമ മനസ്സു തുറന്നത്.
മിനി സ്ക്രീനില്‍ കൂടുതല്‍ സെലെക്ടിവ് ആകുന്നത് കൊണ്ടാണോ സീരിയലില്‍ നിന്നും വിട്ട് നില്‍ക്കുന്നത് എന്ന് നിരവധി പേരാണ് സീമയോട് ചോദിച്ചിരുന്നത്. എന്നാല്‍ സീരിയല്‍ വിട്ടതല്ലെന്നും വേണ്ടവിധം അവസരം ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്നും സീമ പറയുന്നു. കഥാപാത്രങ്ങളുടെ കാര്യത്തില്‍ താന്‍ ഒരിക്കല്‍ പോലും സെലക്ടീവായിട്ടില്ല. സീരിയലിലെ ഗ്യാപ്പിനെ കുറിച്ച് ഞാനും ചിന്തിച്ചതാണ്. ഒരുപാട് പുതിയ സീരിയലുകള്‍ വരുന്നുണ്ട്. എന്നാല്‍ നമുക്ക് വേഷങ്ങള്‍ കിട്ടുന്നില്ല. അതിന്റെ കാരണം എന്താണെന്ന് സത്യത്തില്‍ എനിക്ക് അറിയില്ല. ചിലപ്പോള്‍ വിധിയായിരിക്കും. അല്ലെങ്കില്‍ അവര്‍ക്ക് ഇഷ്ടമുള്ള താരങ്ങളെയാകും വിളിക്കുക. ഇതുവരെ സീരിയലുകളുടെ കാര്യത്തില്‍ സെലക്ടീവ് ആയിട്ടില്ല. എന്ത് റോള്‍ കിട്ടിയാലും ചെയ്യുന്നതാണ് പതിവ് എന്നും താരം പറയുന്നു.
സിനിമയില്‍ ഉള്ളവരെ സീരിയലുകാര്‍ക്കും സീരിയല്‍ താരങ്ങളെ സിനിമാകാര്‍ക്കും ഇഷ്ടമല്ല. ദിവസവും ഇവരുടെ മുഖം ടിവിയില്‍ കണ്ട് കണ്ട് മടത്തു എന്ന് പറയുന്നത് താന്‍ ഒരുപാട് സിനിമാ സെറ്റില്‍ കേട്ടിട്ടുണ്ട് എന്നും സീമ പറയുന്നു. എന്നാല്‍ എന്നെ സംബന്ധിച്ച് രണ്ടും ഒരുപോലെ കൊണ്ട് പോയിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ എനിക്ക് സിനിമ രംഗത്ത് നിന്നും സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല. കാരണം എനിക്ക് കിട്ടേണ്ടത് കിട്ടിയിട്ടുണ്ട്. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തിലും ചെറിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. ഇന്നലെ വന്നവര്‍ക്ക് പോലും പൈസ കൊടുക്കുന്നതില്‍ ബുദ്ധിമുട്ടില്ല. എന്നാല്‍ നമ്മളെ പോലുള്ളവര്‍ ചോദിച്ചാല്‍ അത് കൂടുതല്‍ ആണെന്നാണ് പറയുന്നത്. നമുക്ക് കിട്ടാന്‍ അര്‍ഹതയുള്ള രൂപയാണ് ചോദിക്കുന്നത്. ആര്‍ക്കും താങ്ങാന്‍ പറ്റാത്ത തുക ഇന്നു വരെ സിനിമയിലും സീരിയലിലും ചോദിച്ചിട്ടുമില്ല. അത് പോലും നമുക്ക് കിട്ടാറില്ല. ഇതിനിടയില്‍ പ്രതിഫലത്തിന്റെ പ്രശ്നം കൊണ്ട് രണ്ട് പ്രോജക്ട് വന്നു പോയി.
സിനിമയേക്കാളും സീരിയലില്‍ നിന്നാണ് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരിക്കുന്നത്. സ്നേഹ സീമ, മാനസി, തുടങ്ങി നിരവധി സീരിയലിലെ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ആ കഥാപാത്രങ്ങളിലൂടെ ഇന്നും അറിയപ്പെടുന്നുണ്ട്. കുറെ നാളുകളായി സിനിമ ചെയ്തിട്ടും പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത് വാനമ്പാടിയിലെ ഭഭ്രയായിട്ടാണ്. എവിടെ ചെന്നാലും ഇപ്പോള്‍ ഭഭ്രയാണ്. കുറെ നാള് ഇത് ഉണ്ടാകും. കാരണം നമ്മള് പ്രേക്ഷകരുടെ വീട്ടിലെ അതിഥികളാണ്. എന്നും വൈകുന്നേരം സീരിയലിലൂടെ വീടുകളില്‍ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വീട്ടമ്മമാരുടെ ഇടയില്‍ സീരിയല്‍ താരങ്ങള്‍ക്കാവും മുന്‍തൂക്കം.
വ്യത്യസ്തമായ കഥകള്‍ ഇവിടെ വന്നാലും ചിലപ്പോള്‍ അത് കാണാന്‍ പ്രേക്ഷകര്‍ ഉണ്ടാകണമെന്നില്ല. മലയാളത്തില്‍ മാത്രമല്ല മറ്റ് ഭാഷകള്‍ എടുത്ത് നോക്കിയാലും ഇതേ സംഭവങ്ങള്‍ കാണാം. അവിഹിതം ഉണ്ടാകാം, അമ്മായിയമ്മ പോര് ഉണ്ടാകാം അല്ലെങ്കില്‍ ത്രില്ലര്‍ ആകാം ഈ മൂന്ന് നാല് സംഭവം ഒഴിച്ചാല്‍ പിന്നെ എന്താണ് കൊണ്ട് വരേണ്ടത്. ഇവിടെ രണ്ട് മൂന്ന് ആളുകള്‍ വന്ന് വെറുതെ സംസാരിച്ച് തിരിച്ച് പോയി കഴിഞ്ഞാല്‍ പ്രേക്ഷകര്‍ ഉണ്ടാകില്ല. വീട്ടമ്മമാര്‍ ഒന്ന് റിലാക്സ് ആകാന്‍ വേണ്ടിയാണ് സീരിയല്‍ കാണുന്നത്. അമ്മയിയമ്മ പോര് ഇല്ലാതെ എന്നും അവര്‍ സ്നേഹിച്ച് കാര്യം പറഞ്ഞ് പോയാല്‍ ആരെങ്കിലും കാണുമോ. ഇതിനിടയില്‍ കുറച്ച് മസാലയൊക്കെ വന്നാലെ ആളുകള്‍ കാണുകയുള്ളൂ. അതുകൊണ്ട് സീരിയലുകള്‍ എല്ലാം ഒരു ടൈപ്പ് ആണ് എന്ന് പറയുന്നതില്‍ കാര്യമില്ല. കൂടാതെ താരങ്ങളുടെ സാരിയും ആഭരണങ്ങളും കാണാന്‍ വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട്. തന്നോടും വസ്ത്രധാരണത്തെ കുറിച്ച് നിരവധി പേര് ചോദിച്ചിട്ടുണ്ടെന്നും സീമ പറയുന്നു.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...