
Malayalam
ചക്കപഴത്തില്‍ ഇനിയില്ല, പിന്മാറുന്നുവെന്ന് അറിയിച്ച് ‘പൈങ്കിളിയുടെ ശിവന്’
ചക്കപഴത്തില്‍ ഇനിയില്ല, പിന്മാറുന്നുവെന്ന് അറിയിച്ച് ‘പൈങ്കിളിയുടെ ശിവന്’

വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരകളില്‍ ഒന്നായിമാറിയ പരമ്പരയായിരുന്നു ചക്കപ്പഴം. ആര് ഉണ്ണിക്കൃഷ്ണന് സംവിധാനം ചെയ്യുന്ന പരമ്പരയില്‍ എസ്പി ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത്, അര്ജുന് സോമശേഖര്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്വതസിദ്ധമായ അഭിനയം കൊണ്ടും നര്‍മ്മം കൊണ്ടും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതു കൊണ്ടു തന്നെ റേറ്റേിംഗിലും ഒന്നാം സ്ഥാനത്താണ് ചക്കപ്പഴം.
പരമ്പരയിലെ പൈങ്കിളിയുടെ ഭര്‍ത്താവിനെ ഇഷ്ട്മില്ലത്തവരായി ആരും ഇല്ല. ആദ്യമായാണ് അഭിനയിക്കുന്നത് എന്ന് തോന്നിക്കാത്ത വിധം തന്നെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ അര്ജുന് സോമശേഖര്‍ എന്ന താരത്തിനായി. അഭിനേതാവ് എന്നതിനേക്കാള്‍ ഉപരി നല്ലൊരു നര്ത്തകന് കൂടിയാണ് അര്ജുന്. പരമ്പരയില്‍ പൈങ്കിളിയുടെ ഭര്‍ത്താവാണ് എങ്കിലും ജീവിതത്തില്‍ സൗഭാഗ്യ വെങ്കിടേഷിന്റെ പ്രിയതമനാണ് അര്ജുന്. തിരുവനന്തപുരം ശൈലിയിലുള്ള തന്റെ സംസാരമാണ് സംവിധായകനെ ആകര്‍ഷിച്ചതെന്ന് അര്ജുന് മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ ചക്കപ്പഴത്തില്‍ നിന്നും അര്ജുന് പിന്‍വാങ്ങിയെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഫേസ്ബുക്കിലൂടെ അര്ജുന് തന്നെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്. താരത്തിന്റെ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ചക്കപ്പഴത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും കാരണം പറയാനുദ്ദേശിക്കുന്നില്ലെന്നുമാണ് അര്ജുന് കുറിച്ചിട്ടുള്ളത്. തന്നെ പിന്തുണച്ചവരോടെല്ലാം നന്ദി പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിട്ടുള്ളത്. ഈ പോസ്റ്റ് കണ്ടതോടെ ആരാധകരും അമ്പരപ്പിലാണ്.
ശിവനെ ഞങ്ങള്‍ക്ക് മിസ്സ് ചെയ്യുമെന്നും പിന്മാറരുതെന്നും അര്‍ജുനോട് ആരാധകര്‍ പറയുന്നുണ്ട്. പരമ്പരയില്‍ പോലീസ് കോണ്‍സ്റ്റബിളാണെങ്കിലും ഇടയ്ക്കിടയ്ക്ക് സസ്പെന്ഷനിലാവാറുണ്ട് ശിവന്. മണ്ണുമാന്തിയെന്നൊരു പേര് കൂടിയുണ്ട് ശിവന്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അര്ജുന് അവതരിപ്പിച്ചിരുന്നത്. അതുകൊണ്ടു തന്നെ അര്‍ജുന്റെ പിന്മാറ്റം ചക്കപ്പഴത്തെ എങ്ങനെ ബാധിക്കുമെന്നും അര്ജുന് പകരക്കാരനായി ആരാണ് എത്തുന്നതെന്നും കണ്ട് തന്നെ അറിയേണ്ടിയിരിക്കുന്നു.
ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളുമായാണ് ചക്കപ്പഴം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. തങ്ങളുടെ കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങളുടെ അനുഭൂതി തന്നെയാണ് പ്രേക്ഷകര്‍ക്ക് ചക്കപ്പഴത്തി്ന്റെ ഓരോ എപ്പിസോഡും നല്‍കുന്നത്. റാഫിയെയും ശ്രുതിയെയും പോലെ നേരില്‍ കണ്ടാല്‍ തല്ലു കൂടുകയും എന്നാല്‍ ഒത്തിരി സ്നേഹമുള്ളതുമായ ഒരു സഹോദരനും സഹോദരിയും എല്ലാ വീട്ടിലും ഉണ്ടാകും. അശ്വതി ശ്രീകാന്തിനെ അവതാരകയായി മാത്രം പരിചതമായ പ്രേക്ഷകര്‍ക്ക് മുന്നില്‍ അഭിനേത്രിയായി എത്തിയത് ഇത് ആദ്യമായി ആണ്. ഏറെ ആശങ്കയുണ്ടായിരുന്നുവെങ്കിലും എല്ലാവരും പിന്തുണയുമായി കൂടെ നിന്നതോടെ അത് മാറിയെന്നായിരുന്നു അശ്വതി പറഞ്ഞത്.
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...