
Malayalam
ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ.. ലവ് യു; മകന് പിറന്നാളാശംസകളുമായി പാർവതി
ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ.. ലവ് യു; മകന് പിറന്നാളാശംസകളുമായി പാർവതി

മലയാളത്തിലെ യുവതാരം കാളിദാസിന്റെ ജന്മദിനമാണ് ഇന്ന്. ബാലതാരമായി മലയാളിപ്രേക്ഷകർക്ക് മുന്നിലെത്തിയ താരപുത്രൻ ഇപ്പോൾ തെന്നിന്ത്യയിലൊട്ടാകെ ഏറെ താരമൂല്യമുള്ള യുവതാരമായി മാറിക്കഴിഞ്ഞു. ഇരുപത്തിയേഴാം പിറന്നാൾ ദിനത്തിൽ കണ്ണന് എന്ന് വിളിക്കുന്ന കാളിദാസിന് ആശംസകള്‍ നേരുകയാണ് അമ്മ പാര്‍വ്വതി.
‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്., ഹാപ്പി ബര്‍ത്ത്ഡേ കണ്ണമ്മാ. ലവ് യു.’ എന്നാണ് പാര്‍വ്വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസന്റെ കുഞ്ഞുനാളിലെ ഒരു ചിത്രവുമുണ്ട്.
സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കാളിദാസ് ജയറാം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനു 2003 ലെ മികച്ച ബാലനടനുള്ള സംസ്ഥാന-ദേശീയ ചലച്ചിത്രപുരസ്കാരങ്ങള്‍ നേടി. 2018 ല്‍ പുറത്തിറങ്ങിയ ‘പൂമരം’ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ സജീവമായ കാളിദാസ്, ഈ വര്‍ഷത്തെ പ്രധാന തമിഴ് ഓ ടി ടി റിലീസുകളായ അന്തോലോജി ചിത്രങ്ങള്‍ – പുത്തം പുതു കാലൈ,’ ‘പാവ കതൈകള്‍’ എന്നിവയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ ‘മിസ്റ്റര്‍ ആന്റ് മിസ്സ് റൗഡി,’ ‘ആര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്,’ ‘ഹാപ്പി സര്‍ദാര്‍’ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളത്തില്‍ ഇനി റിലീസ് ചെയ്യാനുള്ള ചിത്രം സന്തോഷ് ശിവന് സംവിധാനം ചെയ്ത ‘ജാക്ക് ആന്റ് ജില്’ ആണ്.
കഴിഞ്ഞ ദിവസമായിരുന്നു നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ഷൈനിന്റെ പിതാവ് അന്തരിച്ചത്. സംഭവത്തിന് പിന്നാലെ വൈകാരികമായ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി സാന്ദ്ര തോമസ്. ഇപ്പോഴിതാ നടിയ്ക്കെതിരെ പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് വധഭീഷണി മുഴക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്....
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സുള്ള ഒരു യൂട്യൂബ് ചാനൽ ദിയയ്ക്ക്...