
Malayalam
സംവിധാനത്തിന് പിന്നാലെ നിര്‍മ്മാണരംഗത്തേയ്ക്ക് ; പുതിയ ചുവട് വെപ്പുമായി സാധിക
സംവിധാനത്തിന് പിന്നാലെ നിര്‍മ്മാണരംഗത്തേയ്ക്ക് ; പുതിയ ചുവട് വെപ്പുമായി സാധിക

സാധികയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. നടിയായും അവതാരകയായും മലയാളികൾക്ക് സുപരിചിതയാവുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ നിലപാടുകള്‍ തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അതിനാല്‍ തന്നെ ഏറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവരുകയും ചെയ്തിട്ടുണ്ട്. ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം തന്റെ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി താരം പങ്കുവെയ്ക്കാറുമുണ്ട്.
ഇപ്പോൾ ഇതാ അഭിനയത്തിൽ നിന്ന് നിര്‍മ്മാണരംഗത്തേയ്ക്ക് ചുവട് വച്ചിരിക്കുകയാണ് സാധിക. പുതിയ പ്രൊഡക്ഷന്‍ കമ്പനിയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. സാധികയുടെ നിര്‍മ്മാണ കമ്പനിയായ ക്രിയ മൂവി മേക്കേഴ്സിന്റെ ലോഞ്ച് കൊച്ചിയില്‍ നടന്നു. വെസ്റ്റ് ഫോര്‍ഡ് ഫിലിം ഇന്‍സ്റ്റിറ്റിയൂഷനില്‍ നടന്ന പരിപാടിയിലാണ് പുതിയ സംരംഭത്തിന്റെ ഉദ്ഘാടനം നടന്നത്.
സാധികയുടെ മാതാവാണ് നിര്‍മ്മാണ കമ്പനിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. നടിയുടെ പുതിയ സംരംഭത്തിന് എല്ലാവധത്തിലുള്ള ആശംസയും നോര്‍ന്ന് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതെ സമയം തന്നെ സാധിക ആദ്യമായി സംവിധാനം ചെയ്ത, ഗോപിക ആലപിച്ച കവര്‍ സോംഗ് ‘ലാഗവ് കെ ദാഗെ’യുടെ പ്രിവ്യു ഷോയും ഈ ചടങ്ങില്‍ അരങ്ങേറി. ‘കള്ളി ചെല്ലമ്മ’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ വിജയാഘോഷവും ബോസ് മീഡിയയുടെ ആനിവേഴ്സറിയും ഇതേ വേദിയില്‍ നടന്നു.
സിനിമകളിലും സീരിയലുകളിലും നിറസാന്നിധ്യമാണ് സാധിക. പട്ടുസാരി എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരം ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവന്നത്. കലികാലം, എം എല്‍ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. ഷോര്‍ട്ട് ഫിലിമുകളിലൂടെയും ശ്രദ്ധേയയാണ് സാധിക.
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ശിവകാർത്തികേയനും വെങ്കട് പ്രഭുവും ഒന്നിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ടൈം ട്രാവൽ ചിത്രത്തിനായി...
സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഇരുപതാമത് ജനറൽ ബോഡി മീറ്റിങ് നടന്നു. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡേയ്സ് ഹോട്ടലിൽ വെച്ചായിരുന്നു...
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...