
Malayalam
ജൂഡ് ആന്റണിയുടെ ‘സാറാസ്’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ജൂഡ് ആന്റണിയുടെ ‘സാറാസ്’ ഒരുങ്ങുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Published on

മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് ജൂഡ് ആന്റണി. അന്ന ബെന്നിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന സാറാസ്’ ആണ് ജൂഡിന്റെ പുതിയ സിനിമ. സണ്ണി വെയിനാണ് ചിത്രത്തിലെ നായകൻ
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ആണ് പുറത്തുവിട്ടിരിക്കുന്നത്. പച്ചക്കറി മാര്‍ക്കറ്റില്‍ മത്തങ്ങയും പിടിച്ചു നില്ക്കുന്ന അന്നയെയാണ് പോസ്റ്ററില്‍ കാണാനാവുക.
അന്നയുടെ പിതാവും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. പ്രസവിക്കാന്‍ താല്പര്യമില്ലാത്ത പെണ്‍കുട്ടിയുടെ കഥയാണ് സാറാസ് പറയുക. കോവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് സാറാസ് പൂര്‍ത്തിയാക്കിയത് എന്നാണ് ജൂഡ് ആന്റണി പറയുന്നത്. നൂറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ തന്നെ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 38 ലൊക്കേഷനുകളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. എല്ലാവര്ക്കും കോവിഡ് ടെസ്റ്റ് നടത്തി, മുന്‍ കരുതലുകളെല്ലാം സ്വീകരിച്ച് ആയിരുന്നു ഷൂട്ടിംഗ്. സണ്ണി വെയ്ന്‍, വിനീത് ശ്രീനിവാസന്, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ‘കലക്ടര്‍ ബ്രോ’ പ്രശാന്ത്, ധന്യ വര്‍മ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.
ഡോ. അക്ഷയ് ഹരീഷിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം നിമിഷ് രവി. സംഗീതം ഷാന്‍ റഹ്മാന്. വിനീത് ശ്രീനിവാസനും ഭാര്യ ദിവ്യയും ചിത്രത്തില്‍ പാടുന്നുണ്ട്. ക്ലാസ്മേറ്റ്സ് അടക്കം മലയാളത്തിലെ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവ് ശാന്ത മുരളിയും പി.കെ മുരളീധരനുമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സിനിമാ സീരിയൽ നടൻ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു നടൻ....
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺ ദാസ് മുരളിയുടെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. യുവത്വം ആഘോഷിച്ച വേടൻ...
ഒരുകാലത്ത് മലയാള സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...