Connect with us

ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും നാടന്‍ വാറ്റുചാരായത്തിന്റേയും മണമായിരുന്നു; ബാല്യകാല ക്രിസ്മസ് അനുഭവുമായി ലാല്‍ ജോസ്

Malayalam

ലാൽ ജോസിന്റെ സംവിധാന മികവിൽ പ്രേക്ഷകർക്ക് ഒരു പിടി മികച്ച സിനിമകളാണ് ലഭിച്ചത്. അത് കൊണ്ട് തന്നെ മലയാളത്തിലെ എക്കാലത്തെും ഹിറ്റ് സംവിധായകന്മാരില്‍ ഒരാളായിട്ടാണ് ലാൽ ജോസിനെ അറിയപ്പെടുന്നത്. ഇപ്പോൾ ഇതാ ബാല്യകാല ക്രിസ്മസ് അനുഭവം പങ്കുവെച്ചാണ് അദ്ദേഹം എത്തിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ആദ്യത്തെ മൂന്ന് ക്രിസ്തീയ കുടുംബങ്ങളിലൊന്നായിരുന്നു തങ്ങളുടേതെന്നും ലാല്‍ ജോസ് പറയുന്നു.

ഒറ്റപ്പാലത്ത് സെന്റ് ജോസഫ്‌സ് ചര്‍ച്ച് വന്നതോടെയാണ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ജീവന്‍ വെച്ചതെന്നും അതുവരെ പാതിരാ കുര്‍ബാനയില്‍ മാത്രമൊതുങ്ങുന്ന ക്രിസ്മസായിരുന്നുവെന്നും
ലാല്‍ ജോസ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘അക്കാലത്തെ പാതിരാക്കുര്‍ബാനയുടെ വിഷ്വല്‍സ് ഇപ്പോഴും എന്റെ മനസില്‍ മായാതെ കിടക്കുന്നുണ്ട്. ചൂട്ട് കത്തിച്ച് ബീഡിയും വലിച്ച് തലയിലൊരു മഫ്‌ളറും കെട്ടി കുഞ്ഞുകുട്ടി പരാധീനതകളുമായി മലയിറങ്ങി വരുന്ന കുടിയേറ്റ കര്‍ഷകരുടെ ചിത്രം ഇപ്പോഴും മനസിലുണ്ട്. അന്നത്തെ ക്രിസ്മസ് രാത്രികള്‍ക്ക് ബീഡിപ്പുകയുടേയും നാടന്‍ വാറ്റുചാരായത്തിന്റേയും മണമായിരുന്നു. അദ്ദേഹം പറഞ്ഞു.

More in Malayalam

Trending

Recent

To Top