
Malayalam
അയ്യേ… ഇവനാണോ ഭാവനയുടെ നായകന്? തനിക്ക് ഏറെ നാണക്കേട് തോന്നിയ ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആസിഫ് അലി
അയ്യേ… ഇവനാണോ ഭാവനയുടെ നായകന്? തനിക്ക് ഏറെ നാണക്കേട് തോന്നിയ ആ സംഭവത്തെക്കുറിച്ച് പറഞ്ഞ് ആസിഫ് അലി
Published on

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫ് അലിയും ഭാവനയും. നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങള്‍, ഹണി ബീ എന്ന ചിത്രത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. സിനിമയുടെ ചിത്രീകരണത്തിനിടെ നാണം കെട്ടുപോയ ഒരു സംഭവത്തെക്കുറിച്ച പറഞ്ഞിരിക്കുകയാണ് ആസിഫ് അലി ഇപ്പോള്‍. തുടരെ തുടരെ സിനിമകള്‍ പരാജയപ്പെട്ടപ്പോള്‍ തനിക്ക് കരിയര്‍ ബ്രേക്ക് നല്കിയ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം.
‘കര്‍ണാടകയില്‍ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്’ ചിത്രീകരിച്ചപ്പോള്‍ ഭാവന കന്നഡ സിനിമയിലെ അറിയപ്പെടുന്ന താരമായതിനാല്‍ ഭാവനയെ കാണാന്‍ അവിടെ നിറയെ ആളുകള്‍ കൂടിയിരുന്നു. അവര്‍ക്ക് അറിയേണ്ടത് ഒരേയൊരു കാര്യം മാത്രമാണ്, ആരാണ് ഭാവനയുടെ നായകനെന്ന്? ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്’ എന്ന സിനിമയില്‍ എനിക്ക് ഭയങ്കര കളര്‍ഫുള്‍ ഷര്‍ട്ടാണ്. എന്നെ അങ്ങനെ ഒരു കോസ്റ്റ്യൂമില്‍ കണ്ടതോടെ ‘അയ്യേ ഇവനാണോ ഭാവനയുടെ നായകന്’ എന്ന സംസാരം കേട്ടതോടെ ഞാനൊന്ന് ചമ്മി. ഭാവനയുടെ നായകനായി എന്നെ അംഗീകരിക്കാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. സിനിമയിലെത്തിയിട്ട് ഇത്രയും ചൂളിപ്പോയ ഒരു അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല’. എന്നും ആസിഫ് പറയുന്നു. ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ആസിഫ് ഇക്കാര്യം പറഞ്ഞത്.
2017-ല്‍ പുറത്തിറങ്ങിയ ‘അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന്’ ആസിഫ് അലിക്കും ഭാവനയ്ക്കും മികച്ച കരിയര്‍ ബ്രേക്ക് നല്കിയ ചിത്രമായിരുന്നു . രോഹിത് വി എസ് സംവിധാനം ചെയ്ത അഡ്വഞ്ചര്‍ ഓഫ് ഓമനക്കുട്ടന് തിയേറ്ററിലും ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. അജു വര്‍ഗീസ്, സിദ്ധിഖ്, സൈജു കുറുപ്പ് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രത്തില്‍ ആസിഫ് അലി ഏഴ് കഥാപാത്രങ്ങളായിട്ടാണ് അഭിനയിച്ചത്.
about asif
പ്രശസ്ത നടനും സംവിധായകനുമായ വേണു നാഗവള്ളിയുടെ ഭാര്യ മീര(68) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മീര കുറച്ച് നാളായി രോഗബാധിതയായി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
നടി വിൻസി അലോഷ്യസ് നടൻ ഷൈൻ ടോം ചാക്കോയുടെ അ ശ്ലീല പരാമർശത്തിനെ രംഗത്തെത്തിയത് വാർത്തയായിരുന്നു. പിന്നാലെ ഈ വിഷയത്തെ വളരെ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...