കറുത്തമുത്ത്, പട്ടുസാരി സുമംഗലീ ഭവ, മൗനരാഗം തുടങ്ങി പരമ്പരകളിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ദർശന ദാസ്. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വില്ലത്തി വേഷങ്ങളിൽ ആണ് അധികവും സ്ക്രീനിൽ തിളങ്ങിയത്. കഴിഞ്ഞ വർഷം അവസാനമാണ് ദർശനയുടെയും വിവിധ പരമ്പരകളുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച അനൂപ് കൃഷ്ണന്റെയും വിവാഹം നടക്കുന്നത്.
അടുത്തിടെയാണ് താൻ അമ്മയാകാൻ പോകുന്ന സന്തോഷം ദർശന പങ്കിട്ടത്. പുതിയ ജീവിതത്തിന്റെ സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകൾ ഇല്ല എന്നാണ് കുഞ്ഞിവയറിൽ കൈ വച്ച് ദർശന പറഞ്ഞത്. ദർശനയ്ക്ക് നിരവധി ആശംസകൾ ആണ് സോഷ്യൽ മീഡിയ വഴി ലഭിച്ചതും.
കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം . തന്റെ സന്തോഷത്തെക്കുറിച്ചു ദർശന പോസ്റ്റും പങ്ക് വച്ചിരുന്നു. ഒരു വർഷം മുമ്പ് ഈ ദിവസം ആണ് , നമ്മുടെ ആത്മാക്കൾ ഒന്നായിത്തീർന്നത് എന്നാണ് ദർശന പോസ്റ്റിലൂടെ പറഞ്ഞു തുടങ്ങുന്നത്.
നിങ്ങളുടെ ജീവിത പങ്കാളിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് തോന്നുന്നു. എന്റെ വികാരങ്ങളെ ബഹുമാനിക്കുന്നതിനും എല്ലായ്പ്പോഴും എന്നെ മനസിലാക്കുന്നതിനും ഒരുപാട് നന്ദി. കൂടിച്ചേരലിന്റെ സന്തോഷം എന്നായിരുന്നു ദർശന കുറിച്ചത്. ദർശനയുടെ കുറിപ്പിന് നീ എന്റെ എല്ലാം എല്ലാം അല്ലെ എന്നാണ് അനൂപ് പ്രതികരിച്ചത്. ആരാധകരും സീരിയൽ താരങ്ങളടക്കം നിരവധി പേരാണ് ഇവർക്ക് വിവാഹാശംസകളുമായി എത്തിയത്
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...