
Malayalam
‘ഈ കുഞ്ഞ് നിങ്ങളുടെ ആണോ?’ അവസാനം ദുഖിക്കാന്‍ ഇടവരരുതെന്നും അഭിപ്രായം; മറുപടിയുമായി ഹൃത്വിക്
‘ഈ കുഞ്ഞ് നിങ്ങളുടെ ആണോ?’ അവസാനം ദുഖിക്കാന്‍ ഇടവരരുതെന്നും അഭിപ്രായം; മറുപടിയുമായി ഹൃത്വിക്

മലയാളക്കരയ്ക്ക് സുപരിചിതമായ ട്രാന്‍സ് കപ്പിള്‍സാണ് ഹൃത്വിക്കും തൃപ്തിയും. സൂര്യക്കും ഇഷാനും പിന്നാലെ ചരിത്രം കുറിച്ച വിവാഹം ആയിരുന്നു ഇരുവരുടെയും. തിരുവനന്തപുരം സ്വദേശിയായ ഹൃത്വിക്കും മഞ്ചേശ്വരം സ്വദേശിയായ തൃപ്തി ഷെട്ടിയും ആലുവ ശ്രീ പെരുമ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ വച്ച് ഒരു വര്‍ഷം മുമ്പാണ് വിവാഹിതരായത്. ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും നഷ്ടമായ തൃപ്തിയെ ഹൃത്വിക്കിന് അമ്മയുടെ സ്ഥാനത്ത് നിന്ന് കൈ പിടിച്ചുകൊടുത്തത് രഞ്ജു രഞ്ജിമാര്‍ ആയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവര്‍ പങ്കിടാറുള്ള ചിത്രങ്ങളെല്ലാം തന്നെ വൈറലാകാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസമായി ഇവര്‍ക്കൊപ്പം ഒരു കുഞ്ഞിനെ കൂടി കണ്ടതോടെ അത് ആരാണ് എന്നുള്ള ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
തങ്ങള്‍ക്ക് സ്വന്തമായി ഒരു വീട് വേണം. രണ്ട് കുട്ടികള്‍ വേണം. ദത്തെടുക്കണം, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണം. പ്രസവിക്കാന്‍ കഴിയില്ലെന്നേ ഉള്ളൂ. ഒരമ്മയുടെ വാല്‍സല്യം നല്‍കണം എന്ന തൃപ്തിയുടെ ആഗ്രഹം സഫലമായോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ഹൃതിക്.
ഞങ്ങളുടെ കുഞ്ഞോ, ദത്തെടുത്തതോ അല്ല, ഇത് ഞങ്ങളുടെ ഒരു സുഹൃത്തിന്റെ മകള്‍ ആണ്. പകല്‍ സമയം മുഴുവനും ഞങ്ങള്‍ക്ക് ഒപ്പം ഇവള് ഉണ്ടാകും. വൈകുന്നേരം അവളെ കൊണ്ടുപോകും. പകല്‍ ഞങ്ങള്‍ ആണ് അവളുടെ പപ്പയും മമ്മയും എന്ന് ഹൃത്വിക്ക് പറയുമ്പോള്‍ നിരവധി അഭിപ്രായങ്ങളും ആരാധകര്‍ പങ്ക് വയ്ക്കുന്നുണ്ട്. ഹൃതിക് ലാസ്റ്റ് ദുഖിക്കാന്‍ ഇടവരരുതെന്ന് എന്നൊരാള്‍ പറയുമ്പോള്‍ ശരിയാണ് എല്ലാവരും പറയുന്നുണ്ട്. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ എന്നാണ് ഹൃതിക് പറഞ്ഞത്.
about trans couple hridik and deepti
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു റാപ്പർ വേടനെ അറിയില്ലെന്ന് ഗായകൻ എം.ജി ശ്രീകുമാർ പറഞ്ഞത് വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്. കഞ്ചാവ് കേസിൽ വേടൻ...