
Malayalam
ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പ്രേക്ഷകരുടെ ‘സൂരജേട്ടന്’
ബിജെപിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് പ്രേക്ഷകരുടെ ‘സൂരജേട്ടന്’

പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് വിവേക് ഗോപന്. പരസ്പരം പരമ്പര അവസാനിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികള്‍ ഇന്നും ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. ഇപ്പോള്‍ കാര്‍ത്തിക ദീപം എന്ന പരമ്പരയിലെ അരുണായാണ് വിവേക് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. സൂരജിന് ലഭിച്ച അതേ പിന്തുണ തന്നെയാണ് അരുണിനും ലഭിച്ചു കൊണ്ടിരിക്കുന്നത്. തന്റെ വിശേഷങ്ങള്‍ ഒക്കെ പങ്കുവെയ്ക്കാറുള്ള താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് വൈറലായി കൊണ്ടിരിക്കുന്നത്.
വരാന്‍ പോകുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നെന്മണിക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡ് സ്ഥാനാര്‍ഥി രാജേഷ് രാജിനുവേണ്ടിയാണ് വിവേക് വോട്ട് തേടുന്നത്. നല്ല നല്ല സംഭവങ്ങള്‍ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങള്‍ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജന് കൂടിയായ രാജേഷേട്ടന് വിജയാശംസകള്‍ എന്നാണ് വീഡിയോയിലൂടെ വിവേക് പറയുന്നത്.
വോട്ടുതേടുന്ന വിവേകിന്റെ വീഡിയോ രാജേഷ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വച്ചത്. കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്ന നായകന് കാര്‍ത്തിക ദീപം, പരസ്പരം ഫെയിം വിവേക് ഗോപന് എനിക്ക് ആശംകളുമായി എത്തി എന്ന ക്യാപ്ഷ്യനോടെയാണ് രാജേഷ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...