മമ്മൂട്ടിക്ക് മോഹന്‍ലാല്‍ ആകാനായിട്ടില്ല, മോഹൻലാൽ മമ്മൂട്ടിയായിട്ടുണ്ട്!
Published on

മലയാളത്തിലെ താരസിംഹാസനത്തിലെ രണ്ടുപേരാണ് മോഹൻലാലും , മമ്മൂട്ടിയും. ഇരുവർക്കും ഒരുപാട് ഫാൻസാണ് മലയാള സിനിമയിൽ.മലയാളത്തിൽ ഇവർ ചെയ്തുവെക്കാത്ത കഥാപാത്രങ്ങളില്ല.
ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി ആയും തന്നെ അഭിനയിച്ചു. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടിയായോ മമ്മൂട്ടി മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായോ അവതരിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കുന്നത് കൗതുകമായിരിക്കും.ഇരുവരും വിവിധ പേരുകളില്‍ വിവിധ തൊഴില്‍ ചെയ്യുന്ന വിവിധ കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്.
മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായി അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരമുണ്ടായിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോമന് അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്തത്.
എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന് പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നിരവധി സിനിമകളില്‍ സ്വന്തം പേരുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്.
ധന്യ, മദ്രാസിലെ മോന്, ഹലോ മദ്രാസ് ഗേള്‍ എന്നീ സിനിമയില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. സത്യന് അന്തിക്കാടിന്റെ ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ ലാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...