
Malayalam
ഈ വർഷത്തെ മികച്ച ചിത്രം; രത്നം പോലുള്ള സിനിമ അഭിനന്ദിച്ച് സമാന്ത
ഈ വർഷത്തെ മികച്ച ചിത്രം; രത്നം പോലുള്ള സിനിമ അഭിനന്ദിച്ച് സമാന്ത
Published on

ഓടിടി റിലീസായി പ്രേക്ഷകരിലേക്കെത്തിയ സൂര്യ നായകനായ സൂരരെെ പൊട്ര് കൈയ്യടികൾ നേടി മുന്നേറുകയാണ്. സൂരരെെ പൊട്രിനെ അഭിനന്ദിച്ചു കൊണ്ടുള്ള ചര്ച്ചകള് സോഷ്യൽ മീഡിയയിൽ അവസാനിക്കുന്നില്ല. ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തെയും സംവിധാന മികവിനെയും സൂര്യയുടെ അഭിനയത്തെയും തിരിച്ചുവരവിനെയുമൊക്കെ വാഴ്ത്തി നിരവധി സിനിമാ താരങ്ങളും രംഗത്തെത്തിക്കഴിഞ്ഞു. മലയാളി നടി അപർണ ബാലമുരളിയാണ് ഈ ചിത്രത്തിലെ നായികാ കഥാപാത്രമായ ബൊമ്മിയെ അവതരിപ്പിച്ചത്. ഇപ്പോഴിതാ തെന്നിന്ത്യൻ നടി സാമന്ത ചിത്രത്തെയും അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
സൂരരൈ പോട്ര് ഈ വർഷത്തെ മികച്ച ചിത്രമാണെന്ന് സാമന്ത ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സൂരരൈ പോട്രിൻ്റെ പോസ്റ്റർ ഷെയർ ചെയ്തുകൊണ്ടാണ് സാമന്ത ഇക്കാര്യം കുറിച്ചിരിക്കുന്നത്. രത്നം പോലുള്ള സിനിമയാണ് ഇതെന്നാണ് സമാന്ത കുറി ച്ചത്. ചിത്രത്തിലെ അഭിനേതാക്കളായ സൂര്യയെയും അപർണ ബാലമുരളിയെയും ചിത്രം സംവിധാനം ചെയ്ത സുധ കൊങ്ങരയെയും സാമന്ത പ്രശംസിച്ചിട്ടുണ്ട്.
എയർ ഡെക്കാൻ എന്ന വിമാനക്കമ്പനിയുടെ സ്ഥാപകൻ ക്യാപ്റ്റൻ ജി.ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് സൂരരൈ പോട്ര് ഒരുക്കിയിരിക്കുന്നത്.
സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ നിർമാതാക്കളുടെ സംഘടന. ഇതിന്റെ ഭാഗമായി ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും....
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടൻ സുധീർ കരമനയ്ക്ക് പൂവച്ചൽ ഖാദർ പുരസ്കാരം. സിനിമ വിഭാഗത്തിൽ മികച്ച സ്വഭാവ നടനുള്ള പുരസ്കാരമാണ് നടന് ലഭിച്ചത്....
ഇന്ന് മലയാളത്തിലെ യുവനടിമാരിൽ മുന്നിൽ നിൽക്കുന്ന താരമാണ് മമിത ബൈജു. സൂപ്പർ ശരണ്യയിലെ സോനാരയെ അവതരിപ്പിച്ചാണ് മമിത ബൈജു ആരാധകരുടെ മനസിൽ...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും നിർമാതാവുമായ സൗബിൻ ഷാഹിറിനെ ഇന്ന് ചോദ്യം ചെയ്യും. എറണാകുളം എസിപിയുടെ...