കാല കരികാലൻ രാവണൻ , സിംഹം .. വിഡിയോ കാണാം ..
Published on

സ്റ്റൈൽ മന്നൻ റെക്കോർഡ് കുറിക്കാൻ വീണ്ടും എത്തുന്നു.സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ‘കാല’ ചിത്രത്തിന്റെ പ്രതീക്ഷയിലാണ് ആരാധകർ. രജനികാന്ത് തകർപ്പൻ ലുക്കിലാണ് എത്തുന്നത്. കാലയുടെ തകർപ്പൻ പോസ്റ്ററുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
തകർപ്പൻ ലുക്കിൽ എത്തിയ കാലായുടെ ചിത്രങ്ങളെല്ലാം ഇതിനോടകം തന്നെ വലിയ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു. ചിത്രത്തിന്റെ ട്രെയ്ലറും വലിയ ഓളമാണ് സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്.
മുൻ ചിത്രം കബാലി ഒരുക്കിയ പാ. രഞ്ജിത്ത് തന്നെയാണ് ഈ ചിത്രവും ഒരുക്കുന്നത്. മുൻ ചിത്രം രജനികാന്ത് എന്ന നടനെ ഏറെ ഉപയോഗിച്ച് എങ്കിൽ ഇത്തവണ രജനികാന്ത് എന്ന സൂപ്പർ താരത്തെയാണ് പ്രേക്ഷകരുടെ മുൻപിലേക്ക് പാ. രഞ്ജിത്ത് എത്തിക്കുന്നത്. ആരാധകർക്കായുള്ള മാസ്സ് ആക്ഷൻ രംഗങ്ങൾ എല്ലാം തന്നെ ചിത്രത്തിൽ ആവോളം ഉണ്ടാകും.
തമിഴ്നാട്ടിൽ നടന്ന തീയേറ്റർ സമരങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. എന്നാൽ മറ്റ് ചിത്രങ്ങൾ കൂടി പുറത്തിറങ്ങാൻ ഉള്ളതിനാൽ ചിത്രം ജൂൺ 7 ലേക്ക് മാറ്റുകയായിരുന്നു. തമിഴ് നാട്ടിലേത് പോലെ ആരാധകർ ഏറെയുള്ള കേരളത്തിലും ചിത്രം വമ്പൻ റിലീസായി എത്തും.
ചിത്രത്തിന്റെ കേരള വിതരണം വമ്പൻ തുകയ്ക്കാണ് വിറ്റ് പോയത്.ബാഹുബലിക്ക് ശേഷം മലയാളത്തിലെ ഏറ്റവും വലിയ വിതരണ തുക ആണെന്നാണ് റിപ്പോർട്ട്. ചിത്രം ആഘോഷപൂർവ്വം വലിയ റിലീസായി കേരളത്തിൽ എത്തും.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...