‘ഇത് ഫഹദ് ഫാസില്‍ തന്നെ ആണോ?’ ഫഹദിന്റെ പുതിയ ലുക്കില്‍ ഞെട്ടി ആരാധകര്‍
Published on

പ്രേക്ഷകരുടെ പ്രിയ ഹീറോകളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. താരത്തിന്റെ വ്യത്യസ്തമായ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. പുതിയ ചിത്രമായ ജോജിയ്ക്ക് വേണ്ടി മെലിഞ്ഞ ഗെറ്റപ്പിലുള്ള താരത്തിന്റെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ശ്യാം പുഷ്കരന് തിരക്കഥ എഴുതുന്ന ‘ജോജി’ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ദിലീഷ് പോത്തനാണ്. എരുമേലിയിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
നടനെന്ന നിലയിലും ശ്രദ്ധേയനായ ദിലീഷ് പോത്തന് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ‘ജോജി’. അദ്ദേഹത്തിന്റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. 2016 ല്‍ റിലീസായ ‘മഹേഷിന്റെ പ്രതികാരവും’, 2017 ല്‍ റിലീസായ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. രണ്ട് ചിത്രങ്ങളിലും ഫഹദ് തന്നൊയായിരുന്നു നായകന്. വില്യം ഷെയ്ക്സ്പിയറിന്റെ ‘മാക്ബത്ത്’ എന്ന കൃതിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജോജിയുടെ തിരക്കഥ തയ്യാറിക്കിയിരിക്കുന്നത്. ഭാവന സ്റ്റുഡിയോസ്, വര്‍ക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സ് എന്നീ ബാനറുകളില്‍ ആണ് നിര്‍മാണം.
നടൻ വിനായകൻ പോലീസ് കസ്റ്റഡിയിൽ. ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് ആണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് സംഭവം. സിനിമാ...
മലയാളികൾക്ക് കീർത്തി സുരേഷ് എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മലയാളത്തിൽ നിന്ന് കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി വിജയം...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര പരിചിതനായിരുന്നില്ല...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...