Connect with us

ആറാം തമ്പുരാൻ വീണ്ടും? : മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു!

Malayalam Breaking News

ആറാം തമ്പുരാൻ വീണ്ടും? : മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു!

ആറാം തമ്പുരാൻ വീണ്ടും? : മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു!

മോഹൻലാലും മേജർ രവിയും വീണ്ടും ഒന്നിക്കുന്നു. മോഹൻലാൽ മേജർ രവി കൂട്ടുകെട്ട് ഇപ്പോഴും വിജയമായി മാറാറുണ്ട്. മോഹന്‍ലാലിനെ വച്ച് ഒരു നാടന്‍ പടം ചെയ്യുമെന്ന് സംവിധായകന്‍ മേജര്‍ രവി. ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് മേജര്‍ രവി ഇക്കാര്യം വ്യക്തമാക്കിയത്.

പ്രിയദര്‍ശന്റെ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്ത് കഴിഞ്ഞാല്‍ ലാല്‍ അടുത്തതായി കമ്മിറ്റ് ചെയ്യുന്നത് ഈ ചിത്രമായിരിക്കും. ആറ് വര്‍ഷം മുമ്പ് താന്‍ എഴുതി തയ്യാറാക്കിയ ഒരു കഥയുണ്ട്, വേറെ ഒരാള്‍ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. ഇതില്‍ ഏതെങ്കിലും ഒരു കഥ തെരഞ്ഞെടുക്കും. ആരു ആറാം തമ്പുരാന്‍ സ്റ്റൈലില്‍ ഉള്ള സിനിമയായിരിക്കും ഇതെന്നും മേജര്‍ രവി പറഞ്ഞു.അതുകൊണ്ട് തന്നെ മലയാളികൾ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തെ കാണുന്നത്. 2018 താരരാജാവിന്റെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്.

മേജർ രവിയുടെ വാക്കുകൾ …..

പ്രിയേട്ടന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറില്‍ സംവിധായിക സഹായിയായി എന്നെ വിളിച്ചിട്ടുണ്ട്. എന്റെ ഗുരു കൂടിയാണ് പ്രിയേട്ടന്‍, അതിനാല്‍ അത് ഒരു ഗുരുദക്ഷിണ ആയി കാണുന്നു. ആ സിനിമ കഴിഞ്ഞതിനു ശേഷമായിരിക്കും മോഹന്‍ലാല്‍ പ്രൊജക്ട് ആരംഭിക്കുന്നത്. നാടന്‍ ചിത്രമാണ് മനസ്സില്‍ ഉള്ളത്. ആറാം തമ്പുരാന്‍ പോലൊരു ചിത്രം ഒരുക്കാനാണ് ആലോചിക്കുന്നത്. ഒന്നുരണ്ട് കഥകള്‍ മനസ്സിലുണ്ട്.– മേജര്‍ രവി പറഞ്ഞു.

നിവിൻ പോളി നായകനാകുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ എഴുതുന്നതെന്നും അദ്ദേഹം അറിയിച്ചു. 

More in Malayalam Breaking News

Trending

Recent

To Top