ഇങ്ങനൊരു വിവാഹം ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത്, ചിത്രങ്ങള്‍ പങ്ക് വെച്ച് ലിയോണ
Published on

വളരെ കുറച്ച് ചിത്രങ്ങള്‍ കൊണ്ടു തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ലിയോണ ലിഷോയ്. ‘ആന്മരിയ കലിപ്പിലാണ്’, ‘മായാനദി’, മറഡോണ’, ‘അതിരന്’, ‘ഇഷ്ക്’ എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലിയോണ. സോഷ്യല്‍ മീഡിയയില്‍ ലിയോണ പങ്കു വെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. ‘ഞങ്ങള്‍ എപ്പോഴും ആഗ്രഹിച്ചത് ഇതു പോലെയുള്ള വിവാഹം ആയിരുന്നു’ എന്നു പറഞ്ഞാണ് ലിയോണ സഹോദരന് ലയണല്‍ ലിഷോയുടെ വിവാഹചിത്രങ്ങള്‍ പങ്ക് വെച്ചത്.
നവംബര്‍ 25നായിരുന്നു ലയണലും താനിയയും തമ്മിലുള്ള വിവാഹം. 26ന് ആതിരപ്പള്ളിയില്‍ വെച്ച് റിസപ്ഷനും നടത്തി. പ്രകൃതിയോട് ഇണങ്ങി വളരെ മനോഹരമായി ആയിരുന്നു റിസപ്ഷന്. ‘ഞങ്ങളെപ്പോഴും ആഗ്രഹിച്ചതുപോലെയായിരുന്നു ഇത്, പ്രകൃതിയോടിണങ്ങി, ലാളിത്യത്തോടെ, നല്ല സംഗീതം, പ്രിയപ്പെട്ടവരുടെ സാന്നിധ്യം, ധാരാളം ഫണ്‍, എന്നായിരുന്നു ലിയോണ പറഞ്ഞത്. നിരവധി സീരിയലുകളിലും സിനിമകളിലും നല്ല കഥാപാത്രങ്ങള്‍ ചെയ്ത് ശ്രദ്ധിക്കപ്പെട്ട ലിഷോയിയുടെ മകളാണ് ലിയോണ. റെജി നായര്‍ സംവിധാനം ചെയ്ത ‘കലികാലം’എന്ന സിനിമയിലെത്തിയ ലിയോണ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ കൈകാര്യം ചെയ്തു.
ജനപ്രിയ നായകന് എന്ന വിളിപേരോട് കൂടി മലയാള സിനിമയില്‍ വാഴുന്ന നടനാണ് ദിലീപ് .കേരളത്തില്‍ കുടുംബ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടന്മാരില്...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തന്റെ ഫാൻസി ഷോപ്പായ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസ് വലിയ...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലാണ് മലയാള താരസംഘടനയായ അമ്മ. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ സംഘടനയുടെ എക്സിക്യൂട്ടീവ്...
മലയാള താരസംഘടനയായ അമ്മയുടെ ഓഫീസിന് മുന്നിൽ റീത്ത് വെച്ച സംഭവം താരങ്ങളെ അപമാനിക്കുന്നതാണെന്ന് നടൻ ജയൻ ചേർത്തല. സംഘടനയിലെ അംഗങ്ങൾക്കെതിരെ പീഡന...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...