Connect with us

അങ്ങനെ ആ റെക്കോര്‍ഡും സ്വന്തമാക്കി ‘മാസ്റ്റര്‍’ റിലീസിനായി ആകാംക്ഷയോടെ ആരാധകര്‍

Malayalam

അങ്ങനെ ആ റെക്കോര്‍ഡും സ്വന്തമാക്കി ‘മാസ്റ്റര്‍’ റിലീസിനായി ആകാംക്ഷയോടെ ആരാധകര്‍

അങ്ങനെ ആ റെക്കോര്‍ഡും സ്വന്തമാക്കി ‘മാസ്റ്റര്‍’ റിലീസിനായി ആകാംക്ഷയോടെ ആരാധകര്‍

വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് മാസ്റ്റര്‍. വിജയ്‌യുടെ എതിരാളിയായി വിജയ് സേതുപതി എത്തുന്നു എന്നൊരു പ്രത്യേകത കൂടി ചിത്രത്തിനുണ്ടെന്ന വാര്‍ത്ത രണ്ട് ‘വിജയ്’ ആരാധകരെയും ആവേശം കൊള്ളിച്ചിരുന്നു. കോവിഡ് പടര്‍ന്നു പിടിച്ചതോടെ ചിത്രത്തിന്റെ റീലീസ് നീട്ടി വെയ്ക്കുകായായിരുന്നു. ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കി എന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള ആശങ്കകളും ഉയര്‍ന്നിരിക്കുകയാണ്.

ഒരു തമിഴ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് അവകാശം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ല്‍ പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളില്‍ എത്തിയ ശേഷം മാത്രമേ ഒടിടി റിലീസ് ഉണ്ടാവുകയുള്ളൂ എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. തീയേറ്ററില്‍ മാത്രമായിരിക്കും റിലീസ് ചെയ്യുക എന്ന് ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനഗരാജ് മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ചിത്രം തിയേറ്ററിലാണോ ആദ്യമെത്തുക അതോ നേരിട്ട് ഒടിടിയില്‍ റിലീസ് ചെയ്യുമോ എന്ന കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എന്ത് തന്നെ ആയാലും ചിത്രത്തിന്റെ ടീസര്‍ യൂ ട്യൂബില്‍ റിലീസ് ചെയ്തതോടെ റിക്കോര്‍ഡുകള്‍ ഭേദിച്ചാണ് മുന്നേറുന്നത്. നവംബര്‍ 14 ന് റിലീസ് ചെയ്ത ടീസര്‍ ഇതുവരെ 40 മില്യണില്‍ അധികം പേരാണ് കണ്ടത്, ഏകദേശം നാല് കോടിയിലധികം ആളുകള്‍. വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറമിയ, ശാന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അതേസമയം വിജയ് തന്റെ 65ാം സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് സത്യന്‍ സൂര്യനാണ്. ഡല്‍ഹി, കര്‍ണാടക, ചെന്നൈ എന്നിവിടങ്ങളായിരുന്നു സിനിമയുടെ ചിത്രീകരണം.

വിദ്യാഭ്യാസ രംഗത്തുള്ള അഴിമതിയാണ് ചിത്രത്തിന്റെ പ്രമേയം. ‘കൈതി’യുടെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാസ്റ്റര്‍’. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് വിജയ്‌ക്കെതിരെ ഐടി വകുപ്പ് റെയ്ഡ് നടത്തിയത്. സിനിമാ സെറ്റില്‍ നിന്നും വിജയിനെ കസ്റ്റഡിയിലെടുത്തത് ഏറെ വാര്‍ത്താശ്രദ്ധ നേടിയിരുന്നു.ശേഷം നീണ്ട പരിശോധനകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ഒടുവില്‍ ആദായ നികുതി വകുപ്പ് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് കൊടുത്തിരുന്നു. ആദായനികുതി വകുപ്പ് വിജയ്‌യോട് സ്വീകരിച്ച സമീപനം ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

More in Malayalam

Trending

Recent

To Top