‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലതാണ് , പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത്

മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. ഒടിടി റിലീസുകളായ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഉര്‍വശി കെെയ്യടി നേടുകയാണ്. ഇപ്പോൾ ഇതാ മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയെ കുറിച്ചും മനസ്സു തുറക്കുകയാണ് താരം.
‘സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകര്‍ത്തു കൊണ്ടാകരുത് . അടുത്തിടെ സിനിമയില്‍ സ്ത്രീകളുടെ സംഘടനകള്‍ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാന്‍ ആരോടും സംസാരിച്ചിട്ടില്ല . ഇതുവരെ എന്നോടും ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അര്‍ഹതപ്പെട്ട ഒരുപാടു പേര്‍ക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകര്‍ത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവര്‍ത്തനം നടത്തേണ്ടതെന്നും’ ഉര്‍വശി പറയുന്നു
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...