എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം; നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; വീണ്ടും ആവർത്തിച്ച് കൃഷ്ണകുമാർ
Published on

തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തുവെന്ന് നടൻ കൃഷ്ണകുമാർ. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ എന്‍ഡിഎയ്ക്ക് വേണ്ടി വോട്ട് തേടിയുള്ള പല പരിപാടികളിലും താരം പങ്കുവെയ്ക്കാറുണ്ട്. ഒരോ ദിവസവും പ്രചരണത്തിന്റെ വിവരങ്ങള്‍ അദ്ദേഹം ഫേസ്ബുക്കില്‍ രേഖപ്പെടുത്താറുണ്ട്.
‘ഇന്നലെ തിരുവനന്തപുരം കോർപറേഷനിലെ നാല് വാർഡുകളിലെ പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. കാട്ടായിക്കോണം വാർഡിൽ ശ്രി കെ വിജയകുമാറിനും , ശ്രീകാര്യം വാർഡിൽ നാട്ടുകാരുടെ പ്രിയങ്കരനായ ചോട്ടു എന്ന് വിളിക്കുന്ന ശ്രി സുനിലിന് വേണ്ടിയും, തൃക്കണ്ണാപ്പുരത്തു ശ്രീമതി വിജയലക്ഷ്മിക്കും കാലടിയിൽ ശ്രി ശിവകുമാറിനും വേണ്ടിയായിരുന്നു പ്രവർത്തനം. വീട്ടിലോട്ട് മടങ്ങും വഴി ആറന്നൂർ വാർഡിലെ ബൂത്തിൽ വെച്ച് പ്രിയസാഹോദരിയും സ്ഥാനാർഥിയുമായ ശ്രീമതി ശോഭ ഉദയനെയും പ്രവർത്തകരെയും കണ്ടു സംസാരിച്ചു. എല്ലായിടങ്ങളിലും മോഡി ബിജെപി തരംഗം തന്നെ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും; കൃഷ്ണകുമാർ കുറിച്ചു
രാഷ്ട്രീയത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ട് കൃഷ്ണകുമാറിന്. താന്‍ ബിജെപി അനുഭാവിയും നരേന്ദ്ര മോദി തനിക്ക് പ്രിയപ്പെട്ട നേതാവ് ആണെന്നും കൃഷ്ണകുമാര്‍ തന്നെ പലപോഴും വ്യക്തമാക്കിയതാണ്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
മലയാളികൾക്ക് സുപരിചിതനാണ് വിജയ് മാധവ്. ഗായകൻ എന്ന നിലയിലാണ് വിജയ് മാധവിനെ മലയാളികൾ പരിചയപ്പെടുന്നത്. നടി ദേവിക നമ്പ്യാരാണ് വിജയ് മാധവിന്റെ...
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
പ്രേക്ഷകർക്കേറെ സുപരിചിതനായ സംവിധായകനാണ് റാം. തന്റെ വ്യത്യസ്തമായ രീതിയലുള്ള കഥപറച്ചിൽ ശൈലി കൊണ്ടാണ് റാം തമിഴ് സിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയത്....
കഴിഞ് കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യും സെൻസർ ബോർഡു തമ്മിലുള്ള പ്രശ്നമാണ് സോഷ്യൽ...