‘അവനെൻ്റെ കൈയ്യിൽ പിടിച്ചിരിക്കുകയാണ്, അത് വിടില്ലെന്നെനിക്കുറപ്പുണ്ട് അതിസുന്ദരിയായിരി സൗഭാഗ്യ; കട്ടക്ക് പിടിച്ചു നിന്ന് അർജ്ജുൻ

ഡബ്സ്മാഷിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ നടിയാണ് സൗഭാഗ്യ വെങ്കിടേഷ്. മികച്ച നർത്തകി കൂടിയായ സൗഭാഗ്യ നടിയും നർത്തകിയുമായ താര കല്യാണിൻ്റെ മകൾ കൂടിയാണ്. സൗഭാഗ്യയെ പോലെ തന്നെ ഭർത്താവ് അർജുനും ആരാധകർ ഏറെയാണ്. വിവാഹശേഷം അർജ്ജുൻ ടെലിവിഷൻ അഭിനയ രംഗത്തേക്കും എത്തിക്കഴിഞ്ഞു. ഇപ്പോൾ ചക്കപ്പഴം എന്ന സീരിയലിലെ ശിവൻ എന്ന പോലീസ് കഥാപാത്രമായി തിളങ്ങുകയാണ് താരം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സൗഭാഗ്യ ഇപ്പോൾ പങ്കുവെച്ച കപ്പിൾ ചിത്രവും അതിനു കുറിച്ചിരിക്കുന്ന ക്യാപ്ഷനുമാണ് വൈറലാകുന്നത്.
അർജ്ജുനൊപ്പമുള്ള ഒരു സുന്ദരചിത്രം പങ്കുവെച്ചുകൊണ്ട് സൗഭാഗ്യ കുറിച്ചിരിക്കുന്നത് ‘അവൻ എൻ്റെ കൈ പിടിച്ചിരിക്കുകയാണ് അത് വിടില്ല എന്നെനിക്ക് ഉറപ്പുണ്ട്’. ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കറുത്ത കുർത്ത അണിഞ്ഞാണ് അർജ്ജുൻ ചിത്രത്തിലുള്ളത്. അതേസമയം കരിംപച്ച നിറത്തിലുള്ള കോട്ടൺ സാരിയാണ് സൗഭാഗ്യ അണിഞ്ഞിരിക്കുന്നത്.
ചിത്രത്തിൽ സൗഭാഗ്യ അതിസുന്ദരിയായിരിക്കുന്നുവെന്നും കട്ടക്ക് പിടിച്ചു നിൽക്കുകയാണ് അർജ്ജുനും എന്നൊക്കെയാണ് ആരാധകരുടെ കമൻ്റുകൾ.
പ്രശസ്ത ടാൻസാനിയൻ സോഷ്യൽ മീഡിയ താരം കിലി പോൾ മലയാള സിനിമയിലേയ്ക്ക്. ഉണ്ണിയേട്ടൻ എന്നാണ് സോഷ്യൽ മീഡിയ കിലിക്ക് നൽകിയിരിക്കുന്ന പേര്....
മികച്ച നവാഗത സംവിധായകനുള്ള ആറാമത്തെ കലാഭവൻ മണി മെമ്മോറിയൽ അവാർഡ് നടൻ മോഹൻലാലിന്. കഴിഞ് ദിവസം, കലാഭവൻ മണി മെമ്മോറിയൽ അവാർഡ്...
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....