
Malayalam
മധുരരാജ നിര്‍മ്മാതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍!
മധുരരാജ നിര്‍മ്മാതാവ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടേതായി കഴിഞ്ഞ വര്‍ഷം തരംഗമായ ചിത്രമായിരുന്നു മധുരരാജ. പോക്കിരിരാജയുടെ രണ്ടാം ഭാഗമായി ഒരുക്കിയ ചിത്രം വിഷു റിലീസായിട്ടാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
പോക്കിരിരാജ ടോമിച്ചന് മുളകുപാടം ആയിരുന്നു നിര്‍മ്മിച്ചതെങ്കില്‍ മധുരരാജ നെല്‍സണ്‍ ഐപ്പാണ് ഒരുക്കിയത്. അതേസമയം മധുരരാജ നിര്‍മ്മാതാവിനെ സംബന്ധിച്ചുളള പുതിയൊരു വിവരം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയില്‍ മമ്മൂട്ടി ചിത്രത്തിന്റെ നിര്‍മ്മാതാവും ഉണ്ടാവുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്.
കുന്നംകുളം നഗരസഭ അഞ്ചാം വാര്‍ഡ് വൈശ്ശേരിയിലാണ് നെല്‍സണ്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. ഐക്യജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന നെല്‍സണ്‍ ഐപ്പിന്റെ പോസ്റ്ററുകളെല്ലാം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഈ നാടിന്റെ പ്രതീക്ഷയാണ് നെല്‍സേട്ടന്‍ എന്ന് കുറിച്ചുകൊണ്ടുളള ഡിജിറ്റല്‍ പോസ്റ്ററുകളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാവുന്നത്.
ലോറി ഡ്രൈവര്‍ എന്ന നിലയില്‍ ജീവിതം തുടങ്ങിയ ആളാണ് നെല്‍സണ്‍ ഐപ്പ്. തുടര്‍ന്ന് ബിഗ് ബഡ്ജറ്റ് സിനിമയുടെ നിര്‍മ്മാതാവ് എന്ന നിലയിലേക്കും അദ്ദേഹം എത്തി. മധുരരാജ ഇറങ്ങിയ സമയത്തെല്ലാം ഇദ്ദേഹത്തിന്റെ ജീവിതവും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 25കോടി ബഡ്ജറ്റിലാണ് മമ്മൂട്ടിയുടെ മധുരരാജ നെല്‍സണ്‍ ഐപ്പ് നിര്‍മ്മിച്ചത്.
about mamootty
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...