സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ .. ഇത് ഞാനാണ് ; സൂപ്പർ താരത്തെ മനസ്സിലായോ

പലപ്പോഴും താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ബാല്യകാല ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു നടന്റെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. സൂക്ഷിച്ച് നോക്കിയാൽ ആളെ പിടികിട്ടും.. നടൻ വിനയ് ഫോർട്ടിന്റെ ബാല്യകാല ചിത്രമാണിത്. സ്കൂള്‍ കാല ചിത്രം താരം തന്നെയാണ് പങ്കുവെച്ചത്
അഭിനയത്തിൽ പൂന ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടി. ഋതു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.
ചലച്ചിത്രമേഖലയിലേക്ക് പ്രവേശിക്കും മുൻപ് വിനയ് ഒരു റെസ്റ്റോറന്റ്, കോഫി ഷോപ്പ്, മെഡിക്കൽ ഷോപ്പ്, കോൾ സെന്റർ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ബിരുദ പഠനത്തിനിടയിൽ ഒന്നാം വർഷത്തിൽ ലോകധർമ്മി തിയേറ്ററിൽ ചേർന്നു അവരുടെ നാടകങ്ങളിൽ സജീവമായി പ്രവർത്തിച്ചു. പിന്നീട് ബിരുദപഠനം ഉപേക്ഷിച്ചു പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ചേർന്നു. അവിടെ നിന്നും അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി. തന്റെ ദീർഘകാല സുഹൃത്തായ സൗമ്യ രവിയെ 4 2014 ഡിസംബർ 6 ന് ഗുരുവായൂരിൽ വച്ച് വിവാഹം ചെയ്തു.
ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന സിനിമയിലെ നന്മയില് സുരേന്ദ്രന് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തമാശ എന്ന ചിത്രത്തിലെ നായക വേഷവും വിനയ് ഫോര്ട്ടിന് ഏറെ ശ്രദ്ധ നേടിക്കൊടുത്തു. 2009ല്‍ റീമ ബോറ സംവിധാനം ചെയ്ത ചതക് എന്ന ബോളിവുഡ് ചിത്രത്തിലും വിനയ് അഭിനയിച്ചു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...