500 കോടിയുടെ നഷ്ടം എന്ന് പറയുന്നത് അസംബന്ധം.. മാനഷ്ട്ട കേസ് പിൻവലിച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും യൂട്യൂബർ
Published on

തനിക്കെതിരെ അപവാദപ്രചാരണം നടത്തിയെന്നാരോപിച്ച് ബോളിവുഡ് നടന് അക്ഷയ് കുമാര്‍ ഫയല്‍ ചെയ്ത 500 കോടിയുടെ മാനനഷ്ടക്കേസിനെതിരെ റാഷിദ് സിദ്ദിഖി. മാനനഷ്ടക്കേസ് പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും റാഷിദ് മറുപടി നോട്ടീസില്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു യുട്യൂബര്‍ക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് നടൻ അക്ഷയ് കുമാര്‍ ഫയൽ ചെയ്തത്. സുശാന്ത് സിംഗ് രാജ്പുത് കേസുമായി തന്റേ പേര് ബന്ധപ്പെടുത്തി അപവാദപ്രചരണം നടത്തിയെന്നാണ് അക്ഷയ് കുമാര്‍ ആരോപിച്ചത് . സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളിലൂടെ ഹേറ്റ് ക്യാപെയ്ന് നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി.
എന്നാൽ അക്ഷയ് കുമാര്‍ പറഞ്ഞിരിക്കുന്നത് നിലനില്‍ക്കാത്ത കാര്യങ്ങളാണെന്നും പൊതു മണ്ഡലത്തില്‍ ഉള്ള കാര്യങ്ങളാണ് താന്‍ ചാനലിലൂടെ പറഞ്ഞത്. അതുകൊണ്ടുതന്നെ താന്‍ അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല. 500 കോടിയുടെ നഷ്ടം എന്നൊക്കെ പറയുന്നത് അസംബന്ധമാണ്.’ അദ്ദേഹം പറഞ്ഞു.
സുശാന്ത് സിംഗ് കേസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ റാഷിദ് 15 ലക്ഷം രൂപ വരുമാനം നേടിയെന്നാണ് അന്വേഷണങ്ങളില്‍ വ്യക്തമാകുന്നത്. റാഷിദിന്റെ എഫ്എഫ് ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ ശിവസേന ലീഗല്‍ സെല്ലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അപകീര്‍ത്തി പ്രചരണം, മനപ്പൂര്‍വ്വമായ അപമാനിക്കല്‍ എന്നിങ്ങനെയുള്ള ചാര്‍ജ്ജുകള്‍ ചുമത്തിയാണ് പൊലീസ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഹാം ആക്രമണത്തിന് തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ബോളിവുഡ് താരങ്ങൾ. നടന്മാരായ അനുപം ഖേർ, റിതേഷ് ദേശ്മുഖ്, നിമ്രത് കൗർ,...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...