കാലിന് മുകളില്‍ കാല് വെച്ചിരിക്കുന്ന അവതാരകയെ നോക്കി ‘അവളുടെ കാല് അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ’ എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് ഒപ്പമിരിക്കുന്ന പൃഥ്വിരാജിന് നേര്‍ക്ക് ഇതേ ആശങ്ക പ്രകടിപ്പിക്കുന്നില്ല!
Published on

ഡോ.നെല്‍സണ്‍ ജോസഫിന്റെ ഫെയ്സ്ബുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. സംവിധായകന് രഞ്ജിതും പൃഥ്വിരാജും ബിജു മേനോനും പങ്കെടുത്ത ഒരു അഭിമുഖത്തിലെ അവതാരകയെ ഉന്നം വെച്ചുകൊണ്ടുളള സോഷ്യല്‍ മീഡിയ കമന്റുകളോടാണ് അദ്ദേഹം മറുപടി പറഞ്ഞത്.
കാലിന് മുകളില്‍ കാല് വെച്ചിരിക്കുന്ന അവതാരകയെ നോക്കി ‘അവളുടെ കാല് അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ’ എന്ന് വിമര്‍ശനം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ട് ഒപ്പമിരിക്കുന്ന പൃഥ്വിരാജിന് നേര്‍ക്ക് ഇതേ ആശങ്ക പ്രകടിപ്പിക്കുന്നില്ലെന്ന് ഡോ.നെല്‍സണ്‍ കുറിപ്പിലൂടെ ചോദിക്കുന്നത്.
അട മ്വോനെ, കേരള സംസ്കാരം :
കുറച്ച് നാള് മുന്‍പ് നടന്നതാണെങ്കിലും ആ മനസ്ഥിതിക്ക് വലിയ വ്യത്യാസമൊന്നും ഇപ്പൊഴും വരാനിടയില്ലാത്തതുകൊണ്ട് എഴുതുന്നു.
” അവളുടെ കാല് നോക്കൂ, അതിഥികളുടെ നെഞ്ചില്‍ മുട്ടുമല്ലോ “
” ഇവള്ക്കൊന്നും കേരള, ഭാരത ജനത സംസ്കാരം അറിയില്ലേ? “
” She is not respect to other, really shame “
” ആങ്കര്‍ കാലിമ്മെ കാലും കേറ്റിയിരുന്ന് സംസാരിക്കുന്നതാണോ കേരള സംസ്കാരം? “
കമന്‍്റുകള്‍ വായിച്ചുപോയാല്‍ തോന്നുന്നത് ആ കാലിരിക്കുന്നത് അവരുടെയൊക്കെ നെഞ്ചത്താണ് എന്നാവും.
ഏറ്റവും സാധാരണമായി കേട്ട വാദം പ്രായത്തെയെങ്കിലും ബഹുമാനിക്കണമെന്നാണ്.
വ്യക്തിപരമായിപ്പറഞ്ഞാല്‍ പ്രായമല്ല ഒരാളെ ബഹുമാനത്തിന് അര്‍ഹമാക്കുന്നത് എന്നാണ് അഭിപ്രായം. എത്ര വര്‍ഷം ഭൂമിയില്‍ ജീവിച്ചെന്നതല്ല ബഹുമാനിക്കാനുള്ള കാരണം. അത് എങ്ങനെ ജീവിക്കുന്നുവെന്നതാവണം.
ചെറുപ്പത്തിലുണ്ടായ സെക്ഷ്വല്‍ അബ്യൂസിനെക്കുറിച്ച് പറഞ്ഞ വാര്‍ത്തയ്ക്കടിയില്‍ ചെന്ന് ചെറുപ്പത്തിലേ തൊഴില്‍ പഠിച്ചു എന്ന് കമന്്റിടുന്നയാളെയൊക്കെ തല നരച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് ബഹുമാനിക്കണം എന്ന് പറഞ്ഞാല്‍ സൗകര്യപ്പെടില്ല എന്നാണ് മറുപടി.
രണ്ട് കാലുകള്‍ തമ്മില്‍ ചേര്ന്നിരിക്കുമ്ബൊഴുണ്ടാവുന്ന ആങ്കിള്‍ എത്രയാണെന്ന് നോക്കിയാണല്ലോ ഇപ്പൊ ബഹുമാനം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കാന്‍ പോവുന്നത്.
അതും എത്ര കൃത്യമായാണ് അവതാരകയുടെ കാല് മാത്രം അവിടെ പ്രശ്നമാവുന്നതെന്ന് നോക്കണം.
പ്രായത്തില്‍ അവിടെ ഏറ്റവും മുതിര്‍ന്നയാള്‍ സംവിധായകന് രഞ്ജിത് ആവും. പൃഥ്വിരാജും അവതാരകയും ഇരിക്കുന്നത് അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനിലാണ്.
അതില്‍ കൃത്യമായി അവതാരകയെത്തന്നെ തിരഞ്ഞിട്ട് ആക്രമിക്കുന്നത് നോക്ക്യേ.
അതെന്ത്.പൃഥ്വിരാജ് ബഹുമാനം കാണിക്കേണ്ടേ?
കുറച്ച് മനുഷ്യര്‍ അവര്‍ക്ക് കംഫര്‍ട്ടബിളായ പൊസിഷനില്‍ ഇരുന്ന് വര്‍ത്തമാനം പറയുന്നു.
ആ ഇരിക്കുന്നത് നിങ്ങടെ വീടിനകത്ത് നിങ്ങടെ പ്രൈവസിക്ക് വിഘാതമായിരിക്കുമ്ബൊഴോ അല്ലെങ്കില്‍ ആ കാലിരിക്കുന്നത് നിങ്ങടെ നെഞ്ചത്തോ ആവാത്തിടത്തോളം നിങ്ങക്കെന്ത് തേങ്ങയാണ് ഇത്ര കുരു പൊട്ടാന്‍ ഹേ?
ഏപ്രിൽ 25ന് ആണ് മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ പുറത്തെത്തിയ തുടരും തിയേറ്ററുകളിലെത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ ചിത്രം...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകിയ ഇന്ത്യൻ ആർമിയെ പ്രശംസിച്ച് നടൻമാരായ മമ്മൂട്ടിയും...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...