Connect with us

വഴങ്ങി കൊടുത്താൽ അവസരം; സൂപ്പർ താരത്തിന്റെ മകളായ തന്നോട് ചെയ്തത്!

Malayalam

വഴങ്ങി കൊടുത്താൽ അവസരം; സൂപ്പർ താരത്തിന്റെ മകളായ തന്നോട് ചെയ്തത്!

വഴങ്ങി കൊടുത്താൽ അവസരം; സൂപ്പർ താരത്തിന്റെ മകളായ തന്നോട് ചെയ്തത്!

തമിഴകത്തിന്റെ താരപുത്രി എന്ന വിശേഷണത്തെക്കാളും തന്റേതായ നിലയിൽ സിനിമയിൽ ഇടം നേടിയ നടിയാണ് വരലക്ഷ്മി. സിനിമയ്ക്കപ്പുറത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് താരം. മെഗാസ്റ്റാർ മ്മൂട്ടിയുടെ കസബയിലും, മാസ്റ്റർ പീസിലും മിന്നിച്ച താരം ഏറെ ആരാധകരെയാണ് മലയാളത്തിലൂടെ നേടിയെടുത്തത്. മീടൂ വിന് തെന്നിന്ത്യയിൽ തുടക്കമിട്ടവരിൽ ഒരാളാണ് വരലക്ഷ്മി.

ഇപ്പോഴിതാ വഴങ്ങി കൊടുത്താൽ ഇഷ്ടംപോലെ അവസരമെന്നു പറഞ്ഞു പുറകെ വരുന്നവരുടെ മുഖത്തു നോക്കി നോ പറഞ്ഞു തിരിഞ്ഞു നടക്കാനുള്ള ചങ്കൂറ്റമാണ് സ്ത്രീകൾക്ക് വേണ്ടതെന്നും താരം പറയുന്നു . സൂപ്പർ താരം ശരത്കുമാറിന്റെ മകളായിട്ടുകൂടി സിനിമാക്കാരിൽ നിന്നുണ്ടായ ദുരനുഭവം ഉണ്ടായിരിക്കുന്നു. ചലച്ചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തിൽ നിന്നായിട്ടുപോലും പലരും സമീപിക്കുകയും സമ്മതിക്കാത്തതിനാൽ നിരവധി സിനിമകളിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും ചെയ്തു. ഇവരുടെയെല്ലാം ഫോൺ റെക്കോർഡ് കൈവശമുണ്ടെന്നും താരം വ്യക്തമാക്കി. മാറ്റി നിർത്തപ്പെട്ടാലും തന്റെ നിലപാടിൽ മാറ്റമില്ലെന്നാണ് താരം പറയുന്നത്. ഇപ്പോൾ തന്നെ 29 സിനിമകളുടെ കരാറിൽ ഒപ്പിട്ടു കഴിഞ്ഞെന്നും അതിൽ 25 സിനിമ ഇറങ്ങി കഴിഞ്ഞെന്നും താരം പറയുകയുണ്ടായി.

ഇത്തരത്തിൽ വേട്ടയാടാൻ വരുന്നവരെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടണം.എന്നാൽ ഇപ്പോഴും ചിലർ അവസരങ്ങൾക്കു വേണ്ടി വഴങ്ങി കൊടുക്കുകയും അവസരം കുറയുമ്പോൾ പരാതിപ്പെടുകയും ചെയ്തിട്ട് എന്ത് കാര്യമെന്നും വരലക്ഷ്മി ചോദിക്കുന്നു. അവസരങ്ങൾ കുറഞ്ഞാലും വഴങ്ങി കൊടുക്കാതെ നോ പറഞ്ഞിട്ട് മുന്നോട്ട് പോവാനുള്ള ചങ്കൂറ്റവും ധൈര്യവും സ്ത്രീകൾക്ക് ഇന്ന് ആവശ്യമാണെന്നും വരലക്ഷ്മി പറയുകയുണ്ടായി .

മമ്മൂട്ടിയുടെ കസബയാണ് താരത്തിന്റെ ആദ്യ മലയാള സിനിമ. സർക്കാർ, സണ്ടക്കോഴി2 എന്നീ സിനിമകളിലൂടെ നെഗറ്റീവ് റോളിലും തിളങ്ങിയ താരത്തിന്റെ ആദ്യ സിനിമ തമിഴിലെ പോടാ പോടീ ആണ്. എന്നാൽ ബാലയുടെ തറൈ തപ്പട്ടൈയിലെ കഥാപാത്രത്തിലൂടെയാണ് പേരെടുത്തത്.

More in Malayalam

Trending

Recent

To Top