
Malayalam
ദിപാവലി സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ ആഘോഷിച്ച് മോഹൻലാൽ..ചിത്രങ്ങൾ വൈറൽ
ദിപാവലി സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ ആഘോഷിച്ച് മോഹൻലാൽ..ചിത്രങ്ങൾ വൈറൽ
Published on

ദീപാവലി രാത്രി ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ദുബായിലെ ഫ്ലാറ്റിൽ സന്ദർശനം നടത്തി മലയാളത്തിന്റെ പ്രിയ താരം മോഹൻലാൽ. സുഹൃത്തായ സമീർ ഹംസയ്ക്കൊപ്പമായിരുന്നു മോഹൻലാലിന്റെ സന്ദർശനം. സമീറും സഞ്ജയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.
ഇരുവരുടെയും ഫോട്ടോകള്‍ മുമ്പും ഓണ്‍ലൈനില്‍ തരംഗമായിട്ടുണ്ട്. ക്യാൻസര്‍ രോഗത്തെ അതിജീവിച്ച സഞ്ജയ് ദത്തിന് ആശംസകള്‍ നേരുന്ന മോഹൻലാലിന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇരുവരും ഫോട്ടോകള്‍ ഷെയര്‍ ചെയ്തിട്ടില്ല. സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്തിനെയും മറ്റൊരു ചിത്രത്തില്‍ കാണാം.
സഞ്ജയ് ദത്തുമായി സൗഹൃദമുള്ള നടനാണ് മോഹൻലാല്‍. ദുബായ്യില് സഞ്ജയ് ദത്തിന്റെ വീട്ടില്‍ ദീപാവലി ആഘോഷത്തിന് മോഹൻലാല്‍ എത്തിയതിന്റെ ഫോട്ടോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ്, സഞ്ജയ് ദത്ത് താൻ ക്യാൻസര്‍ ബാധിതനാണ് എന്ന കാര്യം വ്യക്തമാക്കിയത്. ചികിത്സയ്ക്ക് പോകുന്ന കാര്യവും സഞ്ജയ് ദത്ത് വ്യക്തമാക്കി. സഞ്ജയ് ദത്തിന് ക്യാൻസര്‍ ബാധിച്ചുവെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. മുംബൈ കോകിലാബെൻ ആശുപത്രിയില്‍ ചികിത്സ തേടിയ സഞ്ജയ് ദത്ത് താൻ ക്യാൻസര്‍ രോഗ വിമുക്തനായ കാര്യം അടുത്തിടെ പങ്കുവെച്ചത് ആരാധകര്‍ക്ക് ആശ്വാസമായിരുന്നു.
ഇപ്പോള്‍ അര്‍ബുദ രോഗ വിമുക്തനായ സഞ്ജയ് ദത്തിനെ മോഹൻലാലിനൊപ്പവും കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് മോഹൻലാല്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ പുതിയ സിനിമ.
about mohanlal
പ്രശസ്ത റാപ്പർ ഡബ്സി എന്ന മുഹമ്മദ് ഫാസിലിനെയും (33) മൂന്ന് സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. മലപ്പുറം ചങ്ങരംകുളം പൊലീസാണ് നാല്...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികൾക്ക് സുപരിചിതയായ താരമാണ് ആര്യ. ബഡായി ബംഗ്ലാവിലൂടെയാണ് ആര്യ താരമാകുന്നത്. രമേഷ് പിഷാരടിയുടേയും ആര്യയുടേയും ജോഡിയും വൻ ഹിറ്റായി മാറി. പിന്നീട്...
സാധാരണക്കാരായ മനുഷ്യരെ ചേർത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ് കാണിച്ച അതുല്യ കലാകാരൻ കലാഭവൻ മണി അന്തരിച്ചിട്ട് 9...