ചന്ദാമാമയിലെ മായയെ ഓർമയില്ലേ… പ്രേക്ഷക ഹൃദയം കീഴടക്കിയ സുലേഖയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ!

രണ്ട് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു തേജലി ഘനേക്കര്‍. പേരിനേക്കാൾ നേരിട്ട് കണ്ടാൽ സുപരിചിതമായിരിക്കും. ‘മീനത്തിൽ താലികെട്ടി’ലെ മാലതി, ‘ചന്ദാമാമ’യിലെ മായ എന്നെ കഥാപാത്രങ്ങളിലൂടെയാണ് തേജലിയെ പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത്. സിനിമയിൽ എത്തിയപ്പോൾ തേജലി ഘനേക്കറിൽ നിന്ന് സുലേഖയായി മാറുകയായിരുന്നു
രണ്ട് ചിത്രങ്ങള്‍ കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരം പിന്നീട് സിനിമകളിൽ നിന്ന് അപ്രത്യക്ഷ്യമാവുകയായിരുന്നു . ഇപ്പോഴിതാ സിനിമാ ഗ്രൂപ്പുകളിൽ നടിയുടെ ഇപ്പോഴത്തെ ചിത്രങ്ങൾ എത്തിയിരിക്കുകയാണ്.
സുലേഖയെ പറ്റി വർഷങ്ങളായിട്ടുള്ള അന്വേഷണമായിരുന്നുവെന്നും അടുത്തിടെ സിംഗപ്പൂരിലെ ഇന്ത്യൻ വിമൻസ് അസോസിയേഷന്റെ മാഗസിനിൽ ‘എ ഹിഡൻ സ്റ്റാർ’ എന്ന തലക്കെട്ടിൽ വന്ന ഇവരുടെ ഒരു അഭിമുഖം കണ്ടുവെന്നും കുറിച്ചുകൊണ്ട് അമൽ ജോൺ എന്നയാളാണ് നടിയുടെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സുലേഖ കുടുംബത്തോടൊപ്പം ഇപ്പോള്‍ സിങ്കപ്പൂരിൽ സെറ്റിൽ ചെയ്തിരിക്കുകയാണെന്നും മികച്ചൊരു ഫുഡ് ബ്ലോഗറും കൂടിയാണ് ഇവരെന്നും നട്മെഗ്നോട്ട്സ് എന്ന പേരിൽ സോഷ്യൽമീഡിയയിൽ ഭക്ഷണക്കുറിപ്പുകള്‍ പങ്കുവയ്ക്കാറുണ്ട്. ദീപാവലിയോടനുബന്ധിച്ച് റവ ലഡു ഉൾപ്പെടെയുള്ള വിഭവങ്ങൾ ഉണ്ടാക്കി ഇൻസ്റ്റയിൽ പങ്കുവെച്ചിട്ടുമുണ്ട് സുലേഖ.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...