ഒരുപാട് പേരുടെ ശാപവും പ് രാക്ക് വാങ്ങി വച്ചിട്ടുണ്ട്..തോക്കാനായി ചന്തുവിന്റെ ജന്മം ഇനിയും ഇനിയും ബാക്കി.. വികാരഭരിതനായി ഭാഗ്യജാതകത്തിലെ രഘുവേട്ടൻ

ബിഗ് സ്ക്രീനിലെപ്പോലെയല്ല .. മിനിസ്ക്രീൻ താരങ്ങളോട് പ്രേക്ഷകർക്ക് ഒരിഷ്ടം കൂടുതലാണ്. ഭാഗ്യജാതകത്തിലെ വില്ലനായി എത്തി പ്രേക്ഷക മനസ്സിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു ഫവാസ് മലയാളത്തിൽ അധികം പ്രോജക്ടുകളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ലെങ്കിലും, അന്യഭാഷാ ചിത്രങ്ങളിലും സീരിയലുകളിലും ഫവാസ് മിന്നും താരമാണ്. കുടുംബവിളക്കിലെ സമ്പത്ത് എന്ന കഥാപാത്രമായിട്ടാണ് ഫവാസ് തിളങ്ങുന്നത്.
കഴിഞ്ഞ ദിവസം നടൻ ഫവാസ് പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്.കുപ്പിയിൽ നിന്നും ഇറക്കിവിട്ട ഭൂതത്തെപോലെയാണ്, ഒന്ന് തീരുമ്പോൾ പിറകെ മറ്റൊരു പണിയാണ് തന്നെ തേടിയെത്തുന്നത്. ഒന്നും അധികം പറയാനില്ല പെട്ടുപോയി; പണി ഇങ്ങനെ കിട്ടിക്കൊണ്ടിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫവാസ് കഴിഞ്ഞ ദിവസം വൈകിട്ട് ഒരു ലൈവ് വീഡിയോ ഇൻസ്റ്റയിലൂടെ പങ്കിട്ടത്.
ജീവിതം എന്ന് വച്ചാൽ ഒരു പന്തയ ഓട്ടം പോലെ ആണ്. നോക്കീം കണ്ടും വാഹനം ഓടിക്കും പോലെയാണ് അത്. ഓടിക്കാൻ അറിയണം അല്ലെങ്കിൽ പോയി ഇടിക്കും. മുൻപിൽ നിന്നും പിറകിൽ നിന്നും ഇടി കിട്ടുമെന്നും ഫവാസ് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ സംസാരം കേട്ടപ്പോൾ എന്തെങ്കിലും തേപ്പ് കിട്ടിയോ, വിഷയം എന്താണ് എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. എന്നാൽ തേപ്പ് അല്ല അതുക്കും മേലെ എന്നാണ് താരം പറയുന്നത്.
ആവശ്യം ഇല്ലാത്ത കാര്യങ്ങൾ ചെയ്യാൻ പോയി അങ്ങനെ പണി കിട്ടി. തോക്കാനായി ചന്തുവിന്റെ ജന്മം ഇനിയും ഇനിയും ബാക്കി. നിങ്ങൾ ഒരാളുമായി ലവ്, അങ്ങനെ ഇരിക്കുന്ന സമയത്തു നിങ്ങൾ പാരലൽ ആയി ഒരു ലൈൻ അപ്പുറത്തു വലിച്ചു. എന്നാൽ അതിന്റെ ഇടയിൽ ഒരു പണി നിങ്ങക്ക് കിട്ടിയാൽ എന്ത് ചെയ്യും. നിങ്ങൾ കരുതും ആ വ്യക്തി ഞാൻ ആണെന്ന് എന്നാൽ ഞാൻ അല്ല അതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരുപാട് പേരുടെ ശാപവും പ് രാക്ക് വാങ്ങി വച്ചിട്ടുണ്ട്. കിട്ടുന്ന പണി വാങ്ങി വച്ചേ ഇരിക്കാൻ ആകുവോള്ളൂ. ഞാൻ വളരെ മാന്യനും ഡീസെന്റും ആണെന്നും കരുതുന്നുണ്ടാകും പക്ഷെ അങ്ങനെ അല്ല. ആർക്കെങ്കിലും അക്കൗണ്ട് ഹാക്ക് ചെയ്യാൻ ആകുമോ തുടങ്ങി നിരവധി കാര്യങ്ങളും ഫവാസ് വീഡിയോയിലൂടെ പറഞ്ഞിരുന്നു.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...