Connect with us

ദിലീപിന് ഇരുട്ടടി! മാപ്പുസാക്ഷിയെ വിരട്ടിയത് ഗണേശ് കുമാറിന്റെ പി എ! അന്വേഷണ സംഘം വളഞ്ഞിട്ട് പിടിച്ചു!

Malayalam

ദിലീപിന് ഇരുട്ടടി! മാപ്പുസാക്ഷിയെ വിരട്ടിയത് ഗണേശ് കുമാറിന്റെ പി എ! അന്വേഷണ സംഘം വളഞ്ഞിട്ട് പിടിച്ചു!

ദിലീപിന് ഇരുട്ടടി! മാപ്പുസാക്ഷിയെ വിരട്ടിയത് ഗണേശ് കുമാറിന്റെ പി എ! അന്വേഷണ സംഘം വളഞ്ഞിട്ട് പിടിച്ചു!

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷിയായ വിപിൻലാലിനെ ഭീഷണിപ്പെടുത്തിയതിനു പിന്നിൽ കെ.ബി. ഗണേശ് കുമാർ എം.എൽ.എയുടെ പി.എ ആയ പ്രദീപ് കുമാറാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇയാളെ ഉടൻ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുമെന്നാണ് സൂചന.

മൊബൈൽ ഫോൺ രേഖകളുടെയും സി.സി. ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ബേക്കൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. തമിഴ്നാട്ടിലെ തിരുനെൽവേലി, എറണാകുളം, പത്തനംതിട്ട, കൊട്ടാരക്കര എന്നിവിടങ്ങളിൽ ബേക്കൽ ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. വിപിൻലാലിനെ ഭീഷണിപ്പെടുത്താൻ വിളിച്ച മൊബൈൽ ഫോണിന്റെ സിം എടുത്തത് തിരുനെൽവേലിയിൽ നിന്നാണെന്ന് അന്വേഷണസംഘത്തിന് വ്യക്തമായിട്ടുണ്ട്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന കോട്ടിക്കുളം സ്വദേശി വിപിൻലാൽ സഹ തടവുകാരനായിരുന്ന, നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ നിർദ്ദേശപ്രകാരം ഇതേ കേസിലെ മറ്റൊരു പ്രതിയായ നടൻ ദിലീപിന് കത്തെഴുതിയിരുന്നു. ഇത് സംബന്ധിച്ച് വിപിൻലാൽ കോടതിയിൽ നൽകിയ മൊഴി മാറ്റിപ്പറയണമെന്ന് ആവശ്യപ്പെട്ട് നിരന്തരം വധഭീഷണിമുഴക്കുന്നുവെന്നാണ് പൊലീസിൽ നൽകിയിരുന്ന പരാതി. ഒരു മാസം മുമ്പാണ് പരാതി നൽകിയത്.പരാതി നൽകുന്നതിന് ഒരാഴ്ചമുമ്പാണ് കത്തുകളിലൂടെയും ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയത്.

നേരത്തെയുണ്ടായിരുന്ന കേസിൽ ജാമ്യത്തിലിറങ്ങിയ വിപിൻലാൽ ചങ്ങാനാശ്ശേരിയിലെ ഒരു ബന്ധുവിന്റെ ഷോപ്പിൽ ജോലിചെയ്യുകയായിരുന്നു. ഭീഷണി തുടർതോടെ ബേക്കൽ കോട്ടിക്കുളത്തെ അമ്മയുടെ വീട്ടിൽ എത്തിയ വിപിൻലാൽ ഭീഷണിക്കാരെ ഭയന്ന് ഒളിവിൽ കഴിയും പോലെയാണ് ജീവിക്കുന്നത്. ബേക്കൽ എസ് ഐ ജോൺ, സിവിൽ പൊലീസ് ഓഫീസർമാരായ കുഞ്ഞികൃഷ്ണൻ, ദിലീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

എന്നാൽ നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് കോടതിക്ക് വീഴ്ച പറ്റിയെന്നാണ് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചിരിക്കുന്നത്‌. മകളെ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന മഞ്ജുവിന്റെ മൊഴി, നടിയെ വകവരുത്തും എന്ന മൊഴിയും നടി പറഞ്ഞ മറ്റു ചില കാര്യങ്ങളും രേഖപ്പെടുത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ആക്രമണത്തിനിരയായ നടിയാണ് വിചാരണ കോടതി മാറ്റം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.സുതാര്യമായ വിചാരണ നിലവിലെ കോടതിയില്‍ സാധ്യമാകില്ല. അക്രമത്തിനിരയായ നടിക്ക് നീതി ലഭിക്കില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. കേസുമായി ബന്ധപ്പെട്ട പല രേഖകളും പ്രോസിക്യൂഷന് നല്‍കുന്നില്ലെന്നും പ്രതിഭാഗത്തിനാണ് നല്‍കുന്നതെന്നും നടി തന്റെ ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

about dileep

Continue Reading
You may also like...

More in Malayalam

Trending

Recent

To Top