ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ ഫഹദ് എന്തിന് പോസ്റ്റ് ചെയ്തു ? മറനീക്കി ആ സത്യം പുറത്തുവരുന്നു! എന്നാലും എന്റെ ഫഹദേ.. അറിഞ്ഞില്ല… ആരും ഇത് പറഞ്ഞില്ല

അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിൽ കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജയാണ് ഇക്കുറി ഇടം പിടിച്ചത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാഗസിന് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ലാത്ത താരത്തിൻ്റെ പുതിയ പ്രവൃത്തി ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെ ഇത് വലിയ ചര്‍ച്ചയ്ക്കും വിമര്‍ശനങ്ങള്‍ക്കും
വഴിവെക്കുകയും ചെയ്തു.
ഇപ്പോഴിതാ ഫഹദിനെക്കുറിച്ചുളള ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വിജില്‍ കുര്യാക്കോസ് എന്ന വ്യക്തി കുറിച്ച കുറിപ്പാണ് വൈറലായി മാറിയിരിക്കുന്നത്.
കുറിപ്പിന്‍്റെ പൂര്‍ണ്ണ രൂപം ഇങ്ങനെയാണ്.
‘ഫഹദ് എന്ത് കൊണ്ടാണ് ടീച്ചറുടെ അവാര്‍ഡ് ഫോട്ടോ പോസ്റ്റ് ചെയ്തത് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…?? അതിന് കാരണം ഫഹദിന്റെ രാഷ്ട്രിയം ആണ്…!! മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ആയിരുന്നു ഫഹദ് എന്ന് ആര്‍ക്കെങ്കിലും അറിയുമോ…?? പിന്നീട് ഉപരി പഠനത്തിനു വേണ്ടി ചേര്‍ന്ന കോളേജില്‍ എസ് എഫ് ഐയുടെ ബാനറില്‍ ചെയര്മാന് സ്ഥാനത്തേക്ക് മത്സരിച്ചു ജയിച്ച ഫഹദിനെ അറിയുമോ ആര്‍ക്കെങ്കിലും..??
അതൊക്കെ പോട്ടെ ഫഹദിന്റെ പിതാവ് ഫാസില്‍ എറണാകുളം ലോക്കല്‍ കമ്മറ്റിയില്‍ പ്രവര്‍ത്തിച്ച ചരിത്രം കൊച്ചിയിലെ പഴയ കമ്മി നേതാക്കളൊട് ചോദിച്ചാല്‍ മതി, പറഞ്ഞു തരും… പിന്നീട് സിനിമ മേഖലയില്‍ തിരക്കില്‍ ആയപ്പോള്‍ ലീവ് എടുത്ത് പോയ ആളാണ് ഫാസില്‍.. മമ്മുട്ടിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ട് വന്ന ഫാസിലിന്റെ മകന് തന്നെ അല്ലെ ഫഹദ് ഫാസില്‍…?? അത് കൊണ്ട് കൂടുതല്‍ ഒന്നും ആഘോഷിക്കേണ്ട കാര്യമില്ല ഇതില്‍…!!!’
വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാഗസിനില്‍ നല്‍കിയത്. കോവിഡ് എന്ന മഹാമാരിക്കെതിരെ സംസ്ഥാന ആരോഗ്യ മേഖല നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.
ന്യൂസിലന്‍ഡിലെ ജസിന്ത ആന്ഡേണ്,ജര്‍മ്മനിലെ ആങ്കല മെല്‍ക്കല്‍, തായ്വാനിലെ സായ് ഇങ് വെന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്.
ഇതിനകം സിനിമാ താരങ്ങളായ , നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...