തെറ്റൊന്നും ചെയ്തിട്ടില്ല; കാരണമില്ലാതെ സീരിയലിൽ നിന്ന് പുറത്താക്കി.. പകരമെത്തുന്ന നടിക്കും സമാനമായ സ്നേഹം നൽകണം ..പൊട്ടിക്കരഞ്ഞ് സെമ്പരുത്തി താരം

തമിഴിയിൽ സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന പരമ്പരയ്ക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഈ പരമ്പര സീ കേരളത്തിൽ ചെമ്പരുത്തി എന്ന പേരിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
സെമ്പരുത്തിയിലെ ഐശ്വര്യയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലടക്കം ശ്രദ്ധ നേടുന്നത്. പ്രിയ രാമൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ മരുമകളായിട്ടാണ് ഐശ്വര്യയെ അവതരിപ്പിക്കുന്ന ജനനി അശോക് എത്തുന്നത്
കാരണമില്ലാതെ തന്നെ സീരിയലിൽ നിന്ന് പുറത്താക്കിയെന്ന് പൊട്ടിക്കരഞ്ഞ് കൊണ്ടാണ് വീഡിയോയിലൂടെ പറയുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പരമ്പരയിൽ നിന്ന് മാറ്റിയതിനെ കുറിച്ച് തനിക്ക് അറിയില്ലന്നും നടി വീഡിയോയിൽ പറയുന്നു. തനിക്ക് മറ്റൊരു സീരിയലിൽ അഭിനയിക്കാൻ ഉടൻ അവസരം ലഭിക്കും. കൂടാതെ തന്റെ ഫാൻസിനോട് ഒരു അഭ്യർത്ഥനയും നടി നടത്തിയിട്ടുണ്ട്. തനിക്ക് പകരമെത്തുന്ന നടിക്കും സമാനമായ സ്നേഹം നൽകണമെന്നും സ്വീകരിക്കണമെന്നായിരുന്നു അഭ്യർത്ഥന
സെമ്പരുത്തി എന്ന പരമ്പയെ ഒരുപാട് സ്നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്
2017ല് സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി. കാര്ത്തിക് രാജ്, ഷബാന ഷാജഹാന് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തുടക്കത്തിൽ വില്ലത്തിയായിരുന്നെങ്കിലും പിന്നീട് ഐശ്വര്യ എന്ന കഥാപാത്രം നല്ലതായി മാറുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയായി തിളങ്ങി നിൽക്കുമ്പോഴാണ് നടിയെ സീരിയലിൽ നിന്ന് മാറ്റുന്നത്.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...