വിക്രം ഇനി മുത്തച്ഛൻ; മകൾ അക്ഷിതയ്ക്ക് പെൺകുഞ്ഞ്

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ചിയാന്‍ വിക്രം മുത്തച്ഛനായി. വിക്രത്തിന്റെ മകള്‍ അക്ഷിതയാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അക്ഷിത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് മാധ്യമങ്ങളാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
ഡിഎംകെ നേതാവായിരുന്ന കരുണാനിധിയുടെ പേരക്കുട്ടി മനു രഞ്ജിത്തും അക്ഷിതയുമായുള്ള വിവാഹം 2017 ഒക്ടോബറിലായിരുന്നു നടന്നത്. കരുണാനിധിയുടെ മകൻ എം.കെ മുത്തുവിന്റെ മകളുടെ മകനാണ് മനു. കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടില്‍ വച്ചായിരുന്നു മനുവിന്റെയും അക്ഷിതയുടെയും വിവാഹം നടന്നത്.
അതേസമയം, വിക്രത്തിന്റെ മകന് ധ്രൂവ് സിനിമാരംഗത്ത് തന്റെ കരിയര്‍ തുടങ്ങിക്കഴിഞ്ഞു. വിജയ് ദേവരകൊണ്ട ചിത്രം അര്ജുന് റെഡ്ഡിയുടെ തെലുങ്കു റീമേക്ക് ആദിത്യ വര്‍മ്മ എന്ന ചിത്രത്തിലൂടെയാണ് ധ്രൂവ് അഭിനയരംഗത്തേക്ക് എത്തിയത്. കോബ്ര ആണ് വിക്രത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഡബ്ബിംഗ് പുരോഗമിക്കുകയാണ്.
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത് കുമാർ. ഇപ്പോഴിതാ അഭിനയ ജീവിതത്തിൽ നിന്ന് വിരമിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ. താൻ വിരമിക്കാൻ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അജിത്ത്, ആരാധകരുടെ സ്വന്തം തല. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകമനസ് സ്വാധീനിക്കാൻ കഴിഞ്ഞ...