
Malayalam
വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോഗ്യമന്ത്രി; അഭിനന്ദിച്ച് ഫഹദ് ഫാസില്‍!
വുമണ്‍ ഓഫ് ദ ഇയര്‍; വോഗ് ഇന്ത്യയുടെ കവര്‍ പേജില്‍ ആരോഗ്യമന്ത്രി; അഭിനന്ദിച്ച് ഫഹദ് ഫാസില്‍!

ആരോഗ്യമേഖലയിലെ മികവുറ്റ പ്രവര്‍ത്തനത്തിലൂടെ ആരോഗ്യമന്ത്രി കെ.കെ ശൈലജ വീണ്ടും അഭിമാനമാകുന്നു. അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജിൽ മന്ത്രി ഇടം പിടിച്ചത്. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാഗസിന് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ചിത്രം ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക് പ്രൊഫൈലാക്കിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ അത്ര ആക്ടീവല്ലാത്ത താരത്തിൻ്റെ പുതിയ പ്രവൃത്തി ശ്രദ്ധ നേടുകയാണ്.
വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെയാണ് കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ മാഗസിനില്‍ നല്‍കിയത്. കോവിഡ് എന്ന മഹാമാരിക്കെതിരെ സംസ്ഥാന ആരോഗ്യ മേഖല നടത്തിയ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.
‘ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു. വോഗിന്റെ ‘വോഗ് വാരിയേഴ്സ്’ പട്ടികയിലും നേരത്തെ കെ കെ ശൈലജ ഇടം കണ്ടെത്തിയിരുന്നു. അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ ശൈലജ ആരോഗ്യമന്ത്രി എന്ന നിലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ന് മാതൃകയാണ്.
ലോകത്തെ വനിതാ നേതാക്കള്‍ പ്രതിസന്ധി ഘട്ടങ്ങള്‍ നേരിടുന്നതില്‍ കാണിക്കുന്ന മികവ് മാഗസിന് ചൂണ്ടിക്കാണിക്കുന്നു.
ന്യൂസിലന്‍ഡിലെ ജസിന്ത ആന്ഡേണ്,ജര്‍മ്മനിലെ ആങ്കല മെല്‍ക്കല്‍, തായ്വാനിലെ സായ് ഇങ് വെന്‍ തുടങ്ങിയവരുടെ പേരുകള്‍ക്കൊപ്പമാണ് കെ കെ ശൈലജയുടെ പേരും പറയുന്നത്.
ഇതിനകം സിനിമാ താരങ്ങളായ , നസ്രിയ നസീം, റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ കെ.കെ. ശൈലജയുള്ള വോഗിന്റെ കവര്‍ പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. ഇന്നത്തെ ഉയരത്തിലേക്ക് എത്താൻ പൃഥ്വിരാജിന് ഒരുപാട് പ്രയത്നിക്കേണ്ടി വന്നിട്ടുണ്ട്. പൃഥ്വിരാജിനെതിരെ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. അങ്ങ് തമിഴ് നാട്ടിൽ മാത്രമല്ല, ഇങ്ങ് കേരളത്തിൽ വരെ വിജയ്ക്ക് ആരാധകർ...
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...