
Social Media
മാലിദ്വീപിൽ ഹണിമൂണ്‍ ആഘോഷിച്ച് പ്രിയതമനൊപ്പം കാജല്‍ ; ചിത്രങ്ങള്‍ വെെറല്‍
മാലിദ്വീപിൽ ഹണിമൂണ്‍ ആഘോഷിച്ച് പ്രിയതമനൊപ്പം കാജല്‍ ; ചിത്രങ്ങള്‍ വെെറല്‍

ദിവസങ്ങൾ നീണ്ടു നിന്ന ആഘോഷത്തിനൊടുവിൽ ഒക്ടോബര്‍ 30നായിരുന്നു തെന്നിന്ത്യന്‍ താരറാണി കാജല്‍ അഗര്‍വാളിന്റേ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുത്തത്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് കാജലും ഗൗതം കിച്ച്ലുവും വിവാഹിതരായത്.
ഇപ്പോൾ ഇതാ ഇരുവരുടേയും ഹണിമൂണ്‍ ആഘോഷത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറുകയാണ്.മാലിദ്വീപിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. കാജലാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.യാത്രയ്ക്ക് പുറപ്പെടുന്നത് മുതലുള്ള ചിത്രങ്ങള്‍ കാജല്‍ പങ്കുവച്ചിരുന്നു. പക്ഷെ എവിടേക്കാണ് പോകുന്നതെന്ന് വെളിപ്പെടുത്തിയിരുന്നില്ല.പ്രെെവറ്റ് ജെറ്റിലായിരുന്നു കാജലും ഗൗതമും മാലി ദ്വീപിലേക്ക് പറന്നത്. സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കിയത്. ബിസിനസ്മാനും ഇന്റീരിയർ ഡിസൈനറുമായ ഗൗതം മുംബൈ സ്വദേശിയാണ്.
നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ വിവാഹിതരായവരാണ് ഇരുവരും ലോക്ക്ഡൗണ്‍ സമയത്ത് തമ്മില്‍ കാണാതിരുന്നതാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്താന്‍ കാരണമെന്നാണ് കാജൽ പറഞ്ഞത്. ഗൗതവും ഞാനും മൂന്ന് വര്‍ഷത്തോളം പ്രേമിച്ചു, ഏഴു വര്‍ഷം സുഹൃത്തുക്കളായിരുന്നു. സൗഹൃദത്തിലായിരിക്കുമ്ബോള് തമ്മില്‍ അത്രയും പ്രിയപ്പെട്ടവരായിരുന്നു
പക്ഷെ ലോക്ക്ഡൗണില്‍ കുറച്ച് ആഴ്ചകളോളം ഞങ്ങള്‍ തമ്മില്‍ കണ്ടില്ല. ഗൗതം സിനിമയിലെ കാമുകന്മാരെ പോലെയല്ല, അതിലെനിക്ക് സന്തോഷമുണ്ട് കാരണം അത്തരം സംഭവങ്ങള്‍ എന്റെ സിനിമകളില്‍ പതിവാണ്.അതുകൊണ്ടുതന്നെ വിവാഹാഭ്യര്‍ത്ഥന ഞങ്ങള്‍ക്കിടയില്‍ സംഭവിച്ച വളരെ ഹൃദയം തുറന്നുള്ള വൈകാരികമായ സംഭാഷണമായിരുന്നു. വികാരങ്ങള്‍ വളരെ സത്യസന്ധമായി പ്രകടിപ്പിച്ചു. എന്നോടൊപ്പമുള്ള ഫ്യൂച്ചറിനെക്കുറിച്ച് ഗൗതം സംസാരിച്ചപ്പോള്‍ മുന്നോട്ടുള്ള നാളുകളില്‍ ഒന്നിച്ച് ജീവിക്കുമെന്ന് ഞാനും ഉറപ്പിച്ചിരുന്നു’, കാജല്‍ പറഞ്ഞു.
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...