Connect with us

മഞ്ജുവിന്റെ വാവിട്ട വാക്ക്! നെട്ടോട്ടമോടി ദിലീപ്

Malayalam

മഞ്ജുവിന്റെ വാവിട്ട വാക്ക്! നെട്ടോട്ടമോടി ദിലീപ്

മഞ്ജുവിന്റെ വാവിട്ട വാക്ക്! നെട്ടോട്ടമോടി ദിലീപ്

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു. മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി കൊടുക്കുന്നതിന് 3 ദിവസം മുമ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി. അമ്മയെ സ്വാധീനിക്കാൻ ശ്രമിച്ചതിനുപിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാണ്

” ആ മൊഴി രേഖപ്പെടുത്തുക ആണെങ്കിൽ ദിലീപിന് എതിരെ അല്ല, പ്രായപൂർത്തി ആയ മകൾക്ക് എതിരെ ആണ് IPC 195 A പ്രകാരം സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിനു കേസ് എടുക്കേണ്ടത്.
അങ്ങനെ ചെയ്തില്ലെന്നാണോ മഞ്ജുവിന്റെ പരാതി?”, എന്നാണ് പ്രമുഖ അഭിഭാഷകൻ കൂടിയായ ശങ്കു ടി ദാസ് ചോദിക്കുന്നത്. നിരവധി ആളുകൾ ആണ് ഇതിനെതിരെയും രംഗത്ത് വന്നത്.

ദിലീപിനെ അനുകൂലിച്ചുകൊണ്ട് ചിലർ എത്തുമ്പോൾ മറ്റുചിലർ മീനാക്ഷിക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ആവശ്യപ്പെടുന്നത്. എന്തായാലും ശങ്കുവിന്റെ കമന്റ് ഇപ്പോൾ വൈറൽ ആയി മാറിയിട്ടുണ്ട്.മഞ്ജുവുമായി പിരിഞ്ഞതിന് ശേഷം മകൾ അച്ഛനായ ദിലീപിന് ഒപ്പമാണ് താമസിക്കുന്നത്.

2017ലാണ് ദിലീപ് അറസ്റ്റ് ചെയ്യുന്നത്. 85 ദിവസം ദിലീപ് ജയിലിൽ കഴിഞ്ഞിരുന്നു.കേസിൽ ഇതുവരെ 182 സാക്ഷികളെയാണ് വിസ്തരിച്ചത്. താരങ്ങളും അമ്മയുടെ ഭാരവാഹികളുമായ ഇടവേള ബാബു, സിദ്ദീഖ് എന്നിവരും നടിമാരായ ബിന്ദു പണിക്കർ, ഭാമ എന്നിവരും കേസിൽ കൂറുമാറിയിരുന്നു.

നേരത്തെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്. നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ ഹരജിയില്‍ പറഞ്ഞിരുന്നു. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്

Continue Reading
You may also like...

More in Malayalam

Trending

Recent

To Top