
Malayalam
ചെമ്പന്റെ കുടുംബത്തിലേക്ക് ആ സന്തോഷ വാർത്ത
ചെമ്പന്റെ കുടുംബത്തിലേക്ക് ആ സന്തോഷ വാർത്ത
Published on

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു ചെമ്പൻ വിനോദ്. ഇപ്പോൾ ഇതാ താരത്തിന്റെ കുടുംബത്തില്‍ നിന്ന് മറ്റൊരു സന്തോഷ വാര്‍ത്ത എത്തുകയാണ്. നടന്റെ സഹോദരനും നടനുമായ ഉല്ലാസ് ചെമ്ബന്‍ സംവിധാനത്തിലേക്ക്.
ചെമ്ബന്‍ വിനോദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചാണ് പ്രേക്ഷകരെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ബ്രോസ്ക്കി പിക്ചര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പാമ്ബിച്ചി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചെമ്ബന്‍ വിനോദ് സ്ക്രിപ്റ്റ് എഴുതി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തില്‍ ഉല്ലാസ് ഒരു വേഷത്തെ അവതരിപ്പിച്ചിരുന്നു.
2010ല്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നായകന്’ എന്ന ചിത്രത്തിലൂടെയാണ് ചെമ്പൻ വിനോദ് സിനിമയിലേക്ക് കടന്നുവരുന്നത്. ലിജോ ജോസ് പെല്ലിശേരി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ചെമ്പൻ വിനോദ്. അനിൽ രാധാകൃഷ്ണ മേനോൻ സംവിധാനം ചെയ്ത ‘സപ്തമശ്രീ തസ്കര’ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സഹനടനായും വില്ലനായും പല സിനിമകളിലും മികച്ച പ്രകടനം കാഴ്ചവച്ചു. 2018 ഗോവ ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.
ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് ചെമ്പൻ വിനോദ് ആണ്. ജോഷി സംവിധാനം ചെയ്ത ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയിലെ ചെമ്പൻ വിനോദിന്റെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. അൻവർ റഷീദ് ചിത്രം ‘ട്രാൻസ്’ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ചെമ്പൻ വിനോദ് ചിത്രം.
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...