
Bollywood
വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റും; മുഖത്ത് മഞ്ഞള്‍ പൂശി കാജൽ; ഹല്‍ദി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റും; മുഖത്ത് മഞ്ഞള്‍ പൂശി കാജൽ; ഹല്‍ദി ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഒക്ടോബര്‍ 30ന് വിവാഹിതയാകുന്ന നടി കാജല്‍ അഗര്‍വാളിന്റെ ഹൽദി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ആരാധകരുടെ ഇടയിൽ ൈവറൽ. മുംബൈ സ്വദേശിയായ വ്യവസായി ഗൗതം കിച്ലുവിനെയാണ് താരം വിവാഹം കഴിക്കുന്നത്.
കല്ല്യാണാഘോഷങ്ങള്‍ക്ക് മുന്നോടിയായി നടന്ന ഹല്‍ദി ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.താരത്തിന്റെ ഫാന്‍പേജുകളിലെല്ലാം മഞ്ഞ ചുരുദാറില്‍ തിളങ്ങിയ കാജലിന്റെ ചിത്രങ്ങളാണ് നിറയുന്നത്. വെള്ള കുര്‍ത്തയും കറുത്ത നെഹറു ജാക്കറ്റുമായിരുന്നു ഗൗതമിന്റെ വേഷം. മുഖത്ത് മഞ്ഞള്‍ പൂശിയുള്ള കാജലിന്റെ ചിത്രമാണ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്ത്.
പൂക്കള്‍ കൊണ്ടുള്ള മാലയും കമ്മലും നെറ്റിച്ചുട്ടിയുമൊക്കെയാണ് കാജല്‍ അണിഞ്ഞ ആഭരണങ്ങള്‍. നേരത്തെ ബാച്ചിലര്‍ പാര്‍ട്ടിയുടെയും മെഹന്ദി ചടങ്ങിന്റെയും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഹല്‍ദി ചടങ്ങിന്റെ ചിത്രങ്ങളും എത്തിയിരിക്കുന്നത്.ഈ മാസം ആദ്യമാണ് വിവാഹിതയാകുന്നു എന്ന സന്തോഷവാര്‍ത്ത കാജല്‍ പുറത്തുവിട്ടത്. സ്കൂള്‍ കാലഘട്ടം മുതല്‍ അടുത്തറിയുന്നയാളെയാണ് കാജല്‍ ജീവിത പങ്കാളിയാക്കുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങില്‍ വച്ചാകും വിവാഹമെന്ന് നടി പറഞ്ഞു.
വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു.
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഇന്നും ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ആമിർ ഖാൻ. സോഷ്യൽ മീഡിയയിലെല്ലാം അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കുറേയധികം...