
Malayalam
വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് പറയാറുണ്ട്; കുഞ്ഞുമായി ഞാൻ കൂടുതൽ അടുത്തു
വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് പറയാറുണ്ട്; കുഞ്ഞുമായി ഞാൻ കൂടുതൽ അടുത്തു

ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും.അഞ്ച് മാസങ്ങള്‍ പിന്നിട്ട അനുഭവം പങ്കുവച്ചിരിക്കുകയാണ് പേളി. ശ്രീനിഷ് പകര്‍ത്തിയ ചിത്രങ്ങള്‍ക്കൊപ്പമാണ് ഗര്‍ഭകാലത്തെ ആദ്യ നാളുകളെക്കുറിച്ച് പേളി കുറിച്ചിരിക്കുന്നത്
‘അഞ്ചാം മാസത്തെ അറിയിപ്പ്…
ആദ്യത്തെ മൂന്ന് മാസമായിരുന്നു കുറച്ച് ബുദ്ധിമുട്ട്. എനിക്ക് ഭയങ്കര ഛര്‍ദ്ദിയും ഗര്‍ഭകാല അസ്വസ്ഥതകളും ഏറെയായിരുന്നു. അതുകഴിഞ്ഞുള്ള നാളുകള്‍ ഇതുവരെ വളരെ രസകരമാണ്. വളരെയധികം ഉന്മേഷം തോന്നുന്നു… എനിക്ക് പാചകം ഇഷ്ടമാണ്, ക്ലീനിങ്, ഡ്രൈവിങ് ഒക്കെ ഇഷ്ടമാണ്… വാവ ഇടയ്ക്കിടെ ചെറുതായിട്ട് അനങ്ങി ഹായ് ഒക്കെ പറയാറുണ്ട്…അതുകൊണ്ട് ഇപ്പോള്‍ ഞാന്‍ കുഞ്ഞുമായി കുറച്ചുകൂടി അടുത്തു.
ഇപ്പോ ഞാന്‍ പാട്ടൊക്കെ പാടും, പാട്ട് കേള്‍ക്കും ചെറിയ പ്രാര്‍ത്ഥനകള്‍ പറഞ്ഞുകൊടുക്കും.
എന്റെ കൈ എപ്പോഴും ഈ കുട്ടിവയറിലാണ് വിശ്രമിക്കുന്നത്, എന്നിലെ മാതൃത്വം ഉണര്‍ന്നിട്ടുണ്ട് അതുകൊണ്ട് കുഞ്ഞ് എപ്പോഴും സേഫ് ആയിരിക്കണമെന്നാണ് ഇപ്പോഴത്തെ ചിന്ത. ഇപ്പോഴത്തെ എന്റെ മാനസികാവസ്ഥ എല്ലാവരോടും പങ്കുവയ്ക്കണമെന്ന് തോന്നി അതോടൊപ്പം ഈ ലോകത്തിലേക്ക് പുതിയ അതിഥിയെ കൊണ്ടുവരാന്‍ എടുത്ത തീരുമാനത്തില്‍ ഞങ്ങള്‍ എത്രമാത്രം ഭാഗ്യം ചെയ്തവരാണെന്നും നിങ്ങളോട് പറയണമെന്ന് തോന്നി’ – പേളി കുറിച്ചു
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍...