
Malayalam
വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല; ദാമ്പത്യ ജീവിതത്തിൽ രക്ഷിച്ചത് അയാളായിരുന്നു
വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല; ദാമ്പത്യ ജീവിതത്തിൽ രക്ഷിച്ചത് അയാളായിരുന്നു

മലയാളികളുടെ എക്കാലത്തെയും പ്രിയ നടിയാണ് മോഹിനി.പഞ്ചാബി ഹൗസ്, പരിണയം, കലക്ടര്‍ തുടങ്ങിയ ചിത്രങ്ങളിലെ വേഷത്തിലൂടെയാണ് മോഹിനി കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഇപ്പോള്‍ സിനിമയില്‍ നിന്നും താരം വിട്ടുനില്‍ക്കുന്നുണ്ടെങ്കിലും മോഹിനി തിരിച്ചുവരുമെന്നുതന്നെയാണ് ആരാധകരുടെ പ്രതീക്ഷ. മോഹിനിയെ അടുത്തകാലത്തായി നമ്മള് പല ടെലിവിഷന്‍ ഷോകളിലും കണ്ടിരുന്നു.
എന്നാല്‍ പിന്നീട് താരത്തെക്കുറിച്ച് ഒരു വിവരവുമില്ല. മോഹിനി എന്ന പേര് ഉപേക്ഷിച്ച് ക്രിസ്റ്റീനയായി മതംമാറി സുവിശേഷ പ്രചരണരംഗത്ത് സജീവമാണ് ഈ അഭിനേത്രി ഇപ്പോള്താരം ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. നല്ല ഒരു വ്യക്തിയെ വിവാഹം കഴിച്ചിട്ടും ഭര്‍ത്താവിനെ ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല. പല തവണ വിവാഹ മോചനത്തിന് ശ്രമിച്ചു എന്നാല്‍ ഇതില്‍ നിന്നെല്ലാം തന്നെ രക്ഷിച്ചത് യേശുവാണെന്ന് മോഹിനി പറയുന്നു. മനസിനുണ്ടായ വിഷമഘട്ടത്തില്‍ താന്‍ ഒരു സ്വപ്നം കണ്ടു. പ്രളയത്തില്‍ പെട്ടുപോവുന്നതാണ് കണ്ടത്.
ആ പ്രളയം താന്‍ ചെയ്താല്‍ പാപങ്ങള്‍ ആയിരുന്നു. അവിടെ മറുകരയില്‍ കുറെ നായകന്മാരെ കണ്ടു, അജിത്, വിജയ് ഒക്കെ സുന്ദരന്മാരാണെന്നു പറയുന്നവര്‍ ഉണ്ടാകും. എന്നാല്‍ അവരെക്കാളൊക്കെ സുന്ദരനായ ഒരാളെ ഞാന്‍ അവിടെ കണ്ടു. അയാളുടെ അടുത്ത് ഒരു ബോട്ടും കണ്ടിരുന്നു. ആ ബോട്ടിലേക്ക് അയാള്‍ വിരല്‍ ചൂണ്ടി. അത് യേശുവായിരുന്നു എന്നുമാണ് മോഹിനി അഭിമുഖത്തിനിടെ പറഞ്ഞത്.സ്പോണ്ടിലോസിസ എന്ന രോഗം ബാധിക്കുകയും പിന്നീട് അബോര്ഷന് ആകുകയും ചെയ്തതോടെയാണ് മോഹിനി സിനിമയില്‍ നിന്നും സ്വയം ഒഴിഞ്ഞു പോയത്. ഈ കാലയളവില്‍ അവസ്ഥയിലാണ് മോഹിനി വിഷാദ രോഗത്തിനു അടിമപ്പെട്ടുവെന്നായിരുന്നു വാര്‍ത്തകള്‍. ഈ കാലയളവില്‍ വീട്ടുജോലിക്കാരിയില്‍ നിന്നും ബൈബിള്‍ വാങ്ങി വായിക്കാന്‍ ഇടയായത്. ബൈബിള്‍ വായന മോഹിനിയുടെ വിഷാദ രോഗം മാറ്റാന്‍ കാരണമായി അതോടെ മോഹിനി എന്ന ഹിന്ദു പെണ്‍കുട്ടി ക്രിസ്തു മതം സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.
ക്രിസ്തുമതം സ്വീകരിച്ച ശേഷം അമേരിക്കയിലെ സെന്റ്.മൈക്കിള്‍ അക്കാദമിയില്‍ നിന്നും സ്പിരിച്വല്‍ വെല്‍ഫെയര്‍ ആന്‍ഡ് ഡെലിവെറന്‍സ് കൗണ്‍സലിംഗില്‍ അവര്‍ പഠനം പൂര്‍ത്തിയാക്കി. ശേഷം സെന്റ്.പാദ്രെ പിയോ സെന്ററില്‍ കേസ് കൗണ്‍സിലര്‍ ആയിരുന്നു.
ഇപ്പോള്‍ വാഷിംഗ്ടണിലെ സിയാറ്റിലില്‍ ഭര്‍ത്താവ് ഭാരത് പോള്‍ കൃഷ്ണസ്വാമിക്കും മക്കളായ അനിരുദ്ധ് മൈക്കിള്‍ ഭാരത്, അദ്വൈത് ഗബ്രിയേല്‍ ഭാരത് എന്നിവര്‍ക്കുമൊപ്പമാണ് ക്രിസ്റ്റീന മോഹിനി കഴിയുന്നത്. ഡിവോഷണല്‍ ടെലിവിഷന്‍ ചാനലുകളിലും ഇവര്‍ സുവിശേഷ പ്രാസംഗികയായി എത്തുന്നുണ്ട്.
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...