ക്യാന്‍സറിനെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങി വരുകയാണ് നടി ശരണ്യ ശശി. ട്യൂമറിനുള്ള ഒമ്പതാമത്തെ ശസ്ത്രക്രിയയും കഴിഞ്ഞ് ഏതാണ്ട് തളർന്ന അവസ്ഥയിലായി പോയിരുന്ന താരം എപ്പോൾ ചെറുതായെങ്കിലും നടന്നു തുടങ്ങിയിരിക്കുകയാണ്.രണ്ടര മാസത്തെ ഫിസിയോ തെറാപ്പിക്ക് ശേഷം ഇപ്പോൾ ശരണ്യ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ശരണ്യയ്ക്ക് ജീവിതത്തിലും അഭിനയ രംഗത്തേക്കും തിരികെ വരാനുള്ള ഊര്‍ജ്ജം പകുത്തു നല്‍കുന്ന വാക്കുകളുമായി എത്തുകയാണ് നടി സീമ ജി നായര്‍. ഒരു മാഗസീനിനു നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ശരണ്യയുടെ ആത്മവിശ്വാസമുള്ള വാക്കുകള്‍ ഓരോന്നായി എടുത്തു പറഞ്ഞു കൊണ്ടായിരുന്നു അഭിനയ രംഗത്തേക്കുള്ള ശരണ്യയുടെ തിരിച്ചു വരവ് ആഗ്രഹിക്കുന്ന നടി സീമ ജി നായര്‍ കാര്യങ്ങള്‍ വിവരിച്ചത്.
സീമയുടെ വാക്കുകൾ..
‘ഇനി ശരണ്യയെ പഴയ അതേ പ്രസരിപ്പോടെ സ്ക്രീനിനു മുന്നില്‍ എത്തിക്കണം. അസുഖമൊക്കെ മാറി ജീവിതത്തിലേക്ക് മടങ്ങി വരുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഏറെപ്പേരും ചോദിച്ചത് എന്നാണ് സ്ക്രീനില്‍ കാണാന്‍ കഴിയുക എന്നാണ്. ഞാനെങ്ങും പോയിട്ടില്ല ഇവിടെ തന്നെയുണ്ട്. അഭിനയിക്കാന്‍ എനിക്കിപ്പോഴും കൊതിയാണ്.
എന്നെ വിളിച്ചാല്‍ നല്ല വേഷം കിട്ടിയാല്‍ ഞാന്‍ തീര്‍ച്ചയായും അഭിനയിക്കും. അഭിനയിക്കാന്‍ ആഗ്രഹമുള്ളപ്പോഴെല്ലാമണല്ലോ അസുഖം വന്നത്. പുതിയ ആളുകളൊക്കെ വന്നു അഭിനയിച്ചു പോകട്ടെ ഞാന്‍ ഇവിടെ തന്നെയുണ്ടാകും ഇനിയും അഭിനയിക്കാമല്ലോ എന്ന വിശ്വാസം എനിക്കുണ്ട്. ഇതായിരുന്നു ശരണ്യയുടെ വാക്കുകള്‍ ഈ ആത്മവിശ്വാസവും ധൈര്യവും മാത്രം മതി ശരണ്യക്ക് തിരകെ വരാന്‍ നടി സീമ ജി നായര്‍ പറയുന്നു’.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...