
Malayalam
ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്റ്റാർ ജോൺ സീന വിവാഹിതനായി!
ഡബ്ല്യു ഡബ്ല്യു ഇ സൂപ്പർസ്റ്റാർ ജോൺ സീന വിവാഹിതനായി!

നടനും ഡബ്ല്യു.ഡബ്ല്യു.ഇ സൂപ്പർതാരവുമായ ജോൺ സീനയും കാമുകി ഷെയ് ഷെരിയറ്റ്സദേഹും വിവാഹിതരായി. സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. ജോൺ സീനയുടെ രണ്ടാമത്തെ വിവാഹമാണിത്. 2019ലാണ് 43 കാരനായ സീനയും 29 കാരിയായ ഷെയ്യും കണ്ടുമുട്ടുന്നത്.
ഒക്ടോബർ 12ന് ഫ്ലോറിഡയിലെ താംപയിൽ വച്ച് വിവാഹിതരായ ഇവരും വിവാഹ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയതോടെയാണ് വിവാഹ വിവരം പുറത്തായത്. അമേരിക്കൻ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
2009ലാണ് ജോൺ സീന എലിസബത്ത് ഹ്യൂബർഡ്യൂവിനെ വിവാഹം ചെയ്തത്. എന്നാൽ 2012ൽ ഇവരുവരും വിവാഹമോചനം നേടി. തുടർന്ന് 2012 മുതൽ സീന ഡബ്ല്യു.ഡബ്ല്യു.ഇ താരം നിക്കി ബെല്ലയുമായി അടുപ്പത്തിലാവുകയായിരുന്നു. 2018ൽ സീനയും നിക്കി ബെല്ലയും വേർപിരിഞ്ഞു. ഇറാനിൽ ജനിച്ച കനേഡിയൻ പൗരയായ ഷെയ് വാൻകൂറിലെ ഒരു ടെക് കമ്പനിയിൽ പ്രോജക്ട് മാനേജർ ആണ്.വിവാഹത്തെ സംബന്ധിച്ച് ജോൺ സീനയുടെയും ഷെയ്യുടെയും ഭാഗത്ത് നിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസിന്റെ പുതിയ പതിപ്പായ ‘ എഫ് 9 ‘ ൽ ഹോളിവുഡ് താരം വിൻ ഡീസലിനൊപ്പം പ്രധാന വേഷത്തിൽ ജോൺ സീന എത്തുന്നുണ്ട്. കൂടാതെ മറ്റ് ചില ചിത്രങ്ങളും ജോൺ സീനയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
john sena
ദിലീപിന്റെ 150ാമത് ചിത്രമായ ‘പ്രിൻസ് ആൻഡ് ഫാമിലി’ എന്ന ചിത്രത്തിന് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചെന്ന് അറിയിച്ച് നിർമാതാവ്...
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
വീക്കെൻ്റ് ബ്ലോഗ് ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിച്ച് നവാഗതരായ ഇന്ദ്രനിൽ ഗോപീകൃഷ്ണൻ – രാഹുൽ.ജി. എന്നിവർ തിരക്കഥ രചിച്ച് സംവിധാനം...
പ്രായത്തിന്റെ പാടുകൾ മനസ്സിലും ശരീരത്തിലും വീഴ്ത്താതെ, എല്ലാ വർഷവും കൂടുന്ന അക്കങ്ങളെ പോലും അമ്പരിപ്പിക്കുന്ന മമ്മൂട്ടിക്ക് പ്രായമാണോ ഗ്ലാമറാണോ കൂടുന്നതെന്ന സംശയമാണ്...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...