മലയാള സിനിമ ഇന്നോളം കാണാത്ത വമ്പൻ തയ്യാറെടുപ്പുകളോടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം ഒരുങ്ങുന്നു…..
Published on

2018 സൂപ്പർ സ്റ്റാറുകളടെ ബിഗ് ബജറ്റ് സിനിമകളാണ് ആരാധകർ കാത്തിരിക്കുന്നത്. മമ്മൂട്ടിയുടെ മാമാങ്കമാണ് മലയാളികൾ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. മാമാങ്കം മലയാളത്തിൽ നിലവിൽ ഒരുങ്ങുന്ന വലിയ ചിത്രമായി കണക്കാക്കാം. 30 കോടിയോളം മുതൽ മുടക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടിയുടെ വ്യത്യസ്ത ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്.
ചിത്രം ചരിത്ര പ്രസിദ്ധമായ തിരുനാവായ മണപ്പുറത്തെ മാമങ്ക മഹോത്സവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നാല് ഗെറ്റപ്പിൽ എത്തുന്ന മമ്മൂട്ടി കർഷകനായും സസ്പെൻസ് നിറഞ്ഞ കഥാപാത്രമായും എത്തുമെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ വന്നിരുന്നു. മുപ്പത്തിയഞ്ചോളം മിനിറ്റിൽ ആയിരിക്കും സ്ത്രൈണതയുള്ള കഥാപാത്രമായി മമ്മൂട്ടി എത്തുക.
മമ്മൂട്ടി ഫാൻസ് മാത്രമല്ല മലയാളികൾ ഒന്നടക്കം കാത്തിരിക്കുന്ന ചിത്രമാണ് ഇത്. നിരവധി വർഷം അടൂർ ഗോപാലകൃഷ്ണന്റെ സഹസംവിധായകനായി പ്രവർത്തിച്ച സജീവ് പിള്ളയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിനായി വർഷങ്ങളുടെ പഠനം വേണ്ടി വന്നിരുന്നു എന്ന് മുൻപ് തന്നെ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു.
അൻപത് കോടിയോളം മുതൽ മുടക്കിൽ എത്തുന്ന ചിത്രത്തിൽ ബോളീവുഡിൽ നിന്നും കോളീവുഡിൽ നിന്നും നിരവധി താരങ്ങൾ എത്തുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ഘട്ട ഷൂട്ടിങ് ഏപ്രിലോടെ പൂർത്തിയായിരുന്നു. രണ്ടാം ഘട്ട ഷൂട്ടിംഗ് കൊച്ചിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചു.ചിത്രത്തിനായി വമ്പൻ സെറ്റാണ് കൊച്ചിയിൽ ഒരുക്കിയിരിക്കുന്നത്.
പ്രേക്ഷകർക്ക് അത്ഭുതമാകും വിധം മാമാങ്കത്തിന്റെ മൂല്യം ചോരാതെ ഒരുക്കാനാണ് ഇത്രയധികം വലിയഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഏറെ ദിവസം നീണ്ട പണികൾക്കൊടുവിലാണ് ഇത്ര വലിയ സെറ്റ് കലാസംവിധായകനും സംഘവും തയ്യാറാക്കിയത്.
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...