
Malayalam
യുട്യൂബറെ പൂട്ടാനൊരുങ്ങിയ ഭാഗ്യ ലക്ഷ്മിയും കൂട്ടാളികൾക്കും അടി പതറി! ശ്രീലക്ഷ്മി അറക്കൽ അഴിക്കുള്ളിലേക്ക്
യുട്യൂബറെ പൂട്ടാനൊരുങ്ങിയ ഭാഗ്യ ലക്ഷ്മിയും കൂട്ടാളികൾക്കും അടി പതറി! ശ്രീലക്ഷ്മി അറക്കൽ അഴിക്കുള്ളിലേക്ക്

വെള്ളായണി സ്വദേശി വിജയ് പി.നായരും സംവിധായകൻ ശാന്തിവിള ദിനേശും യൂട്യൂബ് ചാനലുകൾ വഴി അപകീർത്തികരമായ വിഡിയോകൾ പോസ്റ്റ് ചെയ്തെന്ന പരാതിയിൽ സൈബർ പൊലീസ് പരാതിക്കാരിയായ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മൊഴിയെടുത്തു. രണ്ടു ദിവസമായി നടന്ന മൊഴിയെടുക്കലിൽ തന്റെ കൈവശമുള്ള ഡിജിറ്റൽ തെളിവുകൾ ഭാഗ്യലക്ഷ്മി കൈമാറുകയും ചെയ്യ്തു. വിജയ് പി നായരെ പൂട്ടാമെന്നുള്ള ഭാഗ്യലക്ഷ്മിയുടെയും കൂട്ടളികളുടെയും മോഹം അവസാനിക്കുമോയെന്ന് കണ്ടറിയാം
അതിനിടെ വിജയ് പി.നായരെ താമസ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയും പരാതി നൽകുകയും ചെയ്ത 3 പേരിൽ ഒരാളായ ശ്രീലക്ഷ്മി അറയ്ക്കലിനെതിരെയും സൈബർ പൊലീസിൽ പരാതി ലഭിച്ചു. ശ്രീലക്ഷ്മി സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ പല വിഡിയോകളും സംസ്കാരത്തിനു ചേരാത്ത അശ്ലീല പരാമർശങ്ങൾ നിറഞ്ഞതാണെന്ന് ആരോപിച്ച് ഫെയ്സ്ബുക് കൂട്ടായ്മയായ മെൻസ് റൈറ്റ്സ് അസോസിയേഷൻ ആണു പരാതി നൽകിയത്. പ്രാഥമിക പരിശോധന കഴിഞ്ഞ ശേഷമേ കേസ് എടുക്കണോയെന്നു തീരുമാനിക്കൂ എന്നു സൈബർ പൊലീസ് ഡിവൈഎസ്പി ടി.ശ്യാംലാൽ പറഞ്ഞു.
തിരുവനന്തപുരം സൈബര്‍ ക്രൈം സ്റ്റേഷന് ഡിവൈഎസ്പി ക്കാണ് പരാതി നല്‍കിയത്. ഫെമിനിസ്റ്റുകള്‍ക്ക് സര്‍ക്കാരിലും ആഭ്യന്തര വകുപ്പിലും ഉള്ള സ്വാധീനം മൂലം, കോഗ് നൈസബിള്‍ കുറ്റകൃത്യം സംബന്ധിച്ച് പരാതി ലഭിച്ചാല്‍ ഉടന്‍ കേസെടുക്കണമെന്ന സൂപ്രീം കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം സൈബര്‍ പൊലീസ് പാലിക്കാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും അസോസിയേഷന് വ്യക്തമാക്കി. ശ്രീലക്ഷ്മി അറയ്ക്കല്‍ വിവിധ യൂടൂബ് ചാനലിലൂടെ ഭാരതത്തിന്റെയും കേരളത്തിന്റെയും സംസ്ക്കാരത്തിനെതിരായും ,പവിത്രമായ വൈവാഹിക ജീവിതത്തിന് വിരുദ്ധമായയും, പരസ്ത്രീ ബന്ധവും പരപുരുഷ ബന്ധവും പ്രോത്സാഹിപ്പിക്കുന്നതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
പതിവായി ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടാറുണ്ട്.സമൂഹത്തിലെ ചിന്താഗതി മാറ്റണം എന്ന ലക്ഷ്യത്തിൽ ഇടുന്നു എന്ന സ്വയം വാദിക്കുമ്പോൾ അത് സമൂഹത്തിന് മോശമായ സന്ദേശമാണ് നൽകുന്നത് എന്ന് ഒരുവിഭാഗം സോഷ്യൽ മീഡിയയിൽ ആഞ്ഞടിച്ചിരുന്നു.എന്നാൽ ഇതൊന്നും വകവെക്കാതെയാണ് ശ്രീലക്ഷ്മി പോസ്റ്റുകൽ പങ്കുവെച്ചിരുന്നത്.വളരെ രൂക്ഷമായ വിമർശനങ്ങൾ പോലും ശ്രീലെക്ഷ്മിക്കെതിരെ പലരും ഉന്നയിച്ചിരുന്നു. വിജയ് പി നായരെ അഴി എണ്ണിക്കാൻ പോയ ഭാഗ്യ ലക്ഷ്മി യും കൂട്ടാളികളും വിജയ് പി നായർക്ക് മുൻപ് തന്നെ അഴി എണ്മോയെന്ന് കണ്ടറിയാം
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...